നടുറോഡില്‍ നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് യുവതി പൊലീസുകാരനെ ചെരുപ്പു കൊണ്ട് തുടര്‍ച്ചയായി മർദ്ദിച്ചത്.
ഗാസിയബാദ്: നടുറോഡില്‍ ട്രാഫിക് പൊലീസുകാരനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന വനിതാ ഇ-ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ചൊവാഴ്ച ഗാസിയബാദ് ഇന്ദിരപുരം മേഖലയിലാണ് സംഭവം. നടുറോഡില്‍ നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് യുവതി പൊലീസുകാരനെ ചെരുപ്പു കൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദനത്തെ പ്രതിരോധിക്കാന്‍ പൊലീസുകാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പിന്നീട് പിന്‍വാങ്ങി പോകുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്താണ് പ്രകോപനത്തിന് കാരണമായതെന്ന് വ്യക്തമല്ല.
സംഭവത്തിന്റെ വീഡിയോ ചുവടെ:
വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ഗാസിയബാദ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുവതിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ട്രാഫിക് പൊലീസ് എസിപി പൂനം മിശ്ര എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു. 'യുവതിയുടെ ഇ-ഓട്ടോറിക്ഷയ്ക്ക് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. യുവതിയുടെ പെരുമാറ്റം അനിയന്ത്രിതമായ രീതിയിലായിരുന്നു. ആക്രമണോത്സുകമായ പെരുമാറ്റം മുന്‍പും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് ഇ-ഓട്ടോറിക്ഷകള്‍ ഗതാഗതക്കുരുക്കുകള്‍ ഉണ്ടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്‍ ഓട്ടോറിക്ഷ മാറ്റിയിടാന്‍ പറഞ്ഞപ്പോഴാണ് യുവതി പൊലീസുകാരനോട് മോശമായി പെരുമാറാന്‍ തുടങ്ങിയ'തെന്ന് പൂനം മിശ്ര പറഞ്ഞു.
1700 മൈലുകൾക്കിപ്പുറം വന്നടിഞ്ഞ കടലാമയ്ക്ക് പുതുജീവിതം, 2 കിലോയിൽ നിന്നും 21 കിലോയായി

