നിയന്ത്രണം തെറ്റിയ കാര്‍ നിരവധി തവണ മലക്കം മറിഞ്ഞ ശേഷം റോഡിലേക്ക് പതിക്കുകയായിരുന്നു.
ദില്ലി: ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. ദില്ലിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വാഹനമോടിച്ചിരുന്ന യുവതിക്കാണ് പരിക്കേറ്റത്.
അക്ബര്‍ റോഡിലെ വിഐപി സോണിലാണ് വാഹനമോടിക്കുന്നതിനിടെ ആമയുടെ പുറത്ത് കയറി കാര്‍ മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാര്‍ നിരവധി തവണ മലക്കം മറിഞ്ഞ ശേഷം റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന യുവതിക്ക് പരിക്കേറ്റു.
പുലര്‍ച്ചെയാണ് അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തുന്നത്. റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബിഎംഡബ്ല്യു കാര്‍ കണ്ടെത്തിയെങ്കിലും പരിക്കേറ്റ ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അടുത്തുള്ള ആശുപത്രികളിലും പരിക്കേറ്റയാളെ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ കാറിന്‍റെ ഉടമ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്‍റര്‍ നടത്തുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്‍റെ മകളാണ് വാഹനമോടിച്ചതെന്നും കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്
