തർക്കത്തിനിടെ, സ്ത്രീ കാറിന്‍റെ പിൻവാതിൽ തുറന്ന് ക്യാബ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ഭർത്താവ് ഡ്രൈവറോട് വണ്ടി നിർത്തരുതെന്നും മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു.
ബെംഗളൂരു: കർണ്ണാടകയിൽ ദമ്പതിമാർ തമ്മിലുള്ള വഴക്കിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഡോർ തുറന്ന് യുവതി. തിരക്കുള്ള റോഡിൽ യുവതിയുടെ പരാക്രമം മറ്റ് യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് സംഭവം. ടാക്സി കാറിൽ പോവുകയായിരുന്ന ദമ്പതിമാർ തമ്മിൽ വഴക്കുണ്ടാവുകയും പിന്നാലെ യുവതി ഓടിക്കൊണ്ടിരുന്ന കാറിന്‍റെ പിന്നിലെ ഡോർ തുറക്കുകയായിരുന്നു. തുറന്ന ഡോറുമായി വാഹനം ഏറെ ദൂരം ഓടി. ഒടുവിൽ മറ്റ് യാത്രക്കാൾ ബഹളം വെച്ചതോടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ചെക്ക്‌പോയിന്റിന് സമീപം ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.
ദമ്പതിമാർ സഞ്ചരിച്ചിരുന്ന ടാക്സിക്ക് പിന്നിൽ സഞ്ചരിക്കുന്ന ഒരു കാറിലെ യാത്രക്കാർ പകർത്തിയ വീഡിയോ ആണ് പുറത്ത് വന്നത്. വീട്ടിലേക്ക് ക്യാബ് വിളിച്ച് പോവുകയായിരുന്ന ദമ്പതിമാരാണ് വാഹനത്തിനുള്ളിൽ വെച്ച് വഴക്കിട്ടത്. തർക്കത്തിനിടെ, സ്ത്രീ കാറിന്‍റെ പിൻവാതിൽ തുറന്ന് ക്യാബ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ഭർത്താവ് ഡ്രൈവറോട് വണ്ടി നിർത്തരുതെന്നും മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു. ഡ്രൈവർ അഭ്യർത്ഥിച്ചിട്ടും യുവതി ഡോർ അടക്കാൻ കൂട്ടാക്കിയില്ല. ഭർത്താവ് ഡോർ അടയ്ക്കാതിരിക്കാനായി കാലുകൊണ്ട് യുവതി ഡോർ ചവിട്ടി പിടിച്ചിരിക്കുന്നത് പുറത്ത് വന്ന വീഡിയോയിൽ കാണാം. വിംഗ് തുടരാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഒടുവിൽ മറ്റ് യാത്രക്കാർ ബഹളം വെച്ചതോടെ ഡ്രൈവർ സിഐഎസ്എഫ് ചെക്ക്‌പോയിന്റിന് സമീപം വാഹനം നിർത്തുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ യാത്രക്കാർ ഇവരെ ശകാരിക്കുന്നതും തുടർന്ന് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പ്രശ്‌നം പരിഹരിക്കാൻ ഇടപെടുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


