കുറച്ച് സമയം മുൻപാണ് അക്രമത്തിന് ഇരയായ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്

ബെംഗളൂരു: കർണാടകത്തിൽ(Karnataka) വീണ്ടും പീഡനം (Rape). ബെംഗളൂരുവിലാണ്(Bengaluru) സംഭവം. ടാക്സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതി. കുറച്ച് സമയം മുൻപാണ് അക്രമത്തിന് ഇരയായ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക്(Electronic City) സമീപമാണ് സംഭവം. രാത്രി വഴിയിരികിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഹൊസൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇവിടെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഇന്നലെ പാർട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികിൽ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളിൽ ബന്ധപ്പെട്ടുവെന്നും എന്നാൽ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona