മുംബൈ: രണ്ട് ലക്ഷം രൂപയടങ്ങുന്ന ബാഗ് ഓട്ടോറിക്ഷയില്‍ മറന്നു വെച്ചു. ഓട്ടോറിക്ഷ സിസിടിവിയുടെ സഹായത്തില്‍ പണമടങ്ങിയ ബാഗ് കണ്ടെത്തി തിരിച്ചു നല്‍കി മുംബൈ പൊലീസ്. മുംബൈ സ്വദേശിയായ ലക്ഷ്മി ഗൗഡയുടെ ബാഗാണ് ഓട്ടോിക്ഷയില്‍ മറന്നുവെച്ചതിനെതതുടര്‍ന്ന് നഷ്ടപ്പെട്ടത്. 

ബംഗ്ലൂരുവില്‍ നിന്നും മുംബൈയിലെവീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹാന്‍ഡ് ബാഗ് ഓട്ടോറിക്ഷയില്‍ വെച്ച് മറക്കുകയായിരുന്നു. ബാഗ് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാഗ് മറന്നുവെച്ച വാഹനം കണ്ടെത്തി.

ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ട് വാഹനത്തിന്‍റെ ഉടമയെ കണ്ടെത്തുകയും പണമടങ്ങിയ ബാഗ് തിരിച്ചുവാങ്ങുകയും ചെയ്തു.പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് മുംബൈ പൊലീസ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്.