സാഹചര്യം കൂടുതൽ സംഘർഷത്തിലേക്ക് പോകാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി മണിപ്പൂർ ഭരണകൂടം അറിയിച്ചു.
മണിപ്പൂര്‍: മണിപ്പൂരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുൻ മുഖ്യമന്ത്രി ബീരേൻ സിങ് ദില്ലിയിൽ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്നലെ രാത്രി ബിഷ്ണുപൂരിൽ ഉണ്ടായ സംഘർഷത്തിൽ ഒരു എഎസ്പി ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം കൂടുതൽ സംഘർഷത്തിലേക്ക് പോകാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി മണിപ്പൂർ ഭരണകൂടം അറിയിച്ചു.
ഡൽഹിയിലേക്ക് പോകുന്നതിനുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ബിരേൻ സിംഗ് പറഞ്ഞത് 'സംസ്ഥാനത്തിന്‍റെ സ്ഥിതിഗതികൾ ഉന്നത അധികാരികളെ അറിയിക്കാൻ രാജ്യസഭാ എംപി ലെയ്‌സെംബ സനജാവോബയ്‌ക്കൊപ്പം ഞാൻ ഡൽഹിയിലേക്ക് പോകുന്നു. എത്രയും വേഗം പരിഹാരം കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും. തദ്ദേശവാസികളുടെ ക്ഷേമത്തിനായിരിക്കും പ്രാധാന്യം നല്‍കുക' എന്നാണ്.
Scroll to load tweet…
Scroll to load tweet…

