ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് സംഘം കൃത്യം നിര്‍വഹിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

മുംബൈ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ജീവനക്കാരില്‍ നിന്നും മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നു. മുംബൈയിലെ ഡയാന ബ്രിഡ്ജിന് സമീപത്താണ് കവര്‍ച്ച നടന്നത്. നിര്‍മാണ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ഏകദേശം മൂന്ന് കിലോ സ്വര്‍ണമാണ് കൊള്ളക്കാര്‍ കവര്‍ന്നത്. ബൈക്കില്‍ എത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്.

ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് സംഘം കൃത്യം നിര്‍വഹിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പിന്‍ സീറ്റിലിരുന്ന ജീവനക്കാരന്‍റെ കയ്യിലായിരുന്നു സ്വര്‍ണമടങ്ങുന്ന ബാഗ് ഉണ്ടായിരുന്നത്. ഇയാളെ ഭീഷണിപ്പെടുത്തി ബാഗ് തട്ടിയെടുക്കുകയും പിന്തുടരാതിരിക്കാന്‍ ബൈക്കിന്‍റെ ചാവി ഊരിയെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്നയുടനെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.