വിരമിച്ചെങ്കിലും കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ ഒരുമാസം മുന്‍‌പ് സർക്കാർ തിരിച്ചുവിളിച്ച ഡോക്ടർമാരും ഇവരില്‍ ഉള്‍പ്പെടും

റോം: കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ച ഡോക്ടർമാർ 100 കടന്നെന്ന് വാർത്താ ഏജന്‍സിയായ എഎഫ്‍പി. നൂറ് അല്ല, നിർഭാഗ്യവശാല്‍ 101 പേർ ഇതിനകം മരണപ്പെട്ടതായി ആരോഗ്യസംഘടനയായ FNOMCeOയുടെ വക്താവ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. വിരമിച്ചെങ്കിലും കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ ഒരുമാസം മുന്‍‌പ് സർക്കാർ തിരിച്ചുവിളിച്ച ഡോക്ടർമാരും ഇവരില്‍ ഉള്‍പ്പെടും. 

Scroll to load tweet…

Read more: ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്

കൊവിഡ് ബാധമൂലം 30 നഴ്സുമാരും സഹായികളും മരിച്ചതായാണ് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ കണക്ക്. ഇറ്റലിയില്‍ രോഗം ബാധിച്ചവരില്‍ 10 ശതമാനം പേർ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ് എന്നും റിപ്പോർട്ടുണ്ട്. 

Read more: കൊവിഡ് വ്യാപനത്തിന് ആക്കംകൂട്ടിയത് ഇറ്റലിക്കാരുടെ ആ ശീലമോ?

കൊവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഒന്നരലക്ഷത്തോളം പേർ കൊവിഡ് ബാധിതരായപ്പോള്‍ 17,669 പേർക്ക് ജീവന്‍ നഷ്ടമായി. ലോകത്താകമാനം 1,537,954 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 89,957 പേർ മരണപ്പെട്ടു എന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക