വിദ്യാര്‍ത്ഥി തന്നെയാണ് വര്‍ഷങ്ങൾക്ക് ശേഷം അധികൃതരോട് ഇക്കാര്യം തുറന്നുപറ‍ഞ്ഞത്

ടെക്സസ്: ഹൈസ്കൂൾ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റിൽ. 31കാരിയായ കാറ ഹെര്‍ണാണ്ടസ് ആണ് അറസ്റ്റിലായത്. ടെക്സാസിലെ ഒരു ഹൈസ്കൂളിൽ അധ്യാപികയായിരുന്നു 2022കാലത്താണ് ഇവര്‍ ഹൈസ്കൂളിൽ പഠിക്കുന്ന ആൺകുട്ടിയുമായി തെറ്റായ ബന്ധം പുലര്‍ത്തിയത്. ഒരു പൂര്‍വ വിദ്യാര്‍ത്ഥി, താനുമായി അധ്യാപികയ്ക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്ന് അധികൃതരോട് വെളിപ്പെടുത്തുകയായിരുന്നു. 

ഇതിന് പിന്നാലെ സ്കൂൾ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് 2024 സെപ്തംബറിൽ ഇവര്‍ അവിടത്തെ ജോലി അവസാനിപ്പിച്ചിരുന്നു. ഫോര്‍ട്ട് ബെൻഡ് ഇൻഡിപ്പെന്റൻഡ് സ്കൂൾ ഡിസ്ട്രിക്ട് നൽകുന്ന വിവരങ്ങൾ പ്രകാരം കാര ഹൂസ്റ്റൺ ഏരയിയിലെ സ്കൂളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അന്ന് ഹൈസ്കൂളിൽ പഠിക്കുകയായിരുന്ന കുട്ടിയെ ഇവര്‍ നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി.

ചുമതത്തിയ കുറ്റകൃത്യങ്ങൾക്കായി 25000 ഡോളര്‍ വീതം ഇവര്‍ ബോണ്ട് കെട്ടിവയ്ക്കണം. ഏപ്രിൽ 28ന് വീണ്ടും കോടതിയിൽ ഹാജരാകണം. പരാതി ലഭിച്ചയുടെ സ്കൂൾ നടപടി എടുത്തതായും കുറ്റാരോപിതയായ അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റിനിര്‍ത്തിയെന്നും സ്കൂൾ അധികൃതര്‍ വിശദീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ കാലിഫോര്‍ണിയയിലെ ഒരു സ്കൂളിൽ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടെന്ന സംശയത്തിൽ ഒരു സ്പാനിഷ് അധ്യാപികയെ പുറത്താക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വർബാങ്ക് ഹൈസ്‌കൂളിൽ അധ്യാപികയായിരുന്ന 33കാരി ഡൽസ് ഫ്ലോറസിനെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം