80 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 7 പേർ രക്ഷപ്പെട്ടിട്ടുണ്ട്

ട്രിപ്പോളി: ലോകത്തെ നടുക്കി വീണ്ടും കപ്പൽ ദുരന്തം. ലിബിയയിലാണ് വൻ കപ്പൽ ദുരന്തം ഉണ്ടായത്. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പലാണ് മുങ്ങി വലിയ ദുരന്തമായി മാറിയത്. കപ്പൽ ദുരന്തത്തിൽ 73 അഭയാർത്ഥികൾ മുങ്ങി മരിച്ചെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. 80 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 7 പേർ രക്ഷപ്പെട്ടിട്ടുണ്ട്.

അപകടത്തിൽ പെട്ട പലരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിട്ടില്ല. ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ലിബിയൻ റെഡ് ക്രസന്റും പൊലീസുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പൽ ദുരന്തത്തിൽ നിന്ന് ഏഴ് പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നും 80 പേരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും ലിബിയൻ റെഡ് ക്രസന്റും പൊലീസും വ്യക്തമാക്കി.

ബിബിസിയെ തല്ലണം, ജയ് ശ്രീറാം വിളികളുമായി ഹിന്ദുസേന; ബിബിസി ഓഫീസിന് സുരക്ഷ കൂട്ടി, കേന്ദ്രസേനയെ വിന്വസിച്ചു

ലോകത്തിലെ ഏറ്റവും കൂടുതൽ കുടിയേറ്റ ശ്രമം നടക്കുന്ന 'കടൽ കടക്കൽ' എന്ന് ഐ ഒ എം വിശേഷിപ്പിച്ച മേഖലിയാണ് ഇത്തവണയും ദുരന്തം ഉണ്ടായത്. ഇവിടെ നിരവധി തവണ അപകടം ഉണ്ടായിട്ടുണ്ട്. യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്ന കപ്പലും ബോട്ടുകളാണ് മേഖലയിൽ പലപ്പോഴും അപകടത്തിൽ പെടാറുള്ളത്. ഇക്കുറിയും സമാന സംഭവമാണ് നടന്നതെന്നാണ് ലിബിയൻ റെഡ് ക്രസന്റും പൊലീസും പറയുന്നത്. മെഡിറ്ററേനിയൻ കടലിലൂടെയുള്ള അപകടകരമായ ഈ യാത്രയിൽ ഈ വർഷം ഇതിനകം 130 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ഏറെക്കുറെ 1450 - ലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഐ ഒ എം (ഇൻർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ) പറയുന്നത്. ഈ മേഖലയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പലപ്പോഴും ദുസ്സഹമാണെന്നതാണ് മരണ സംഖ്യ വർധിക്കാൻ കാരണമാകുന്നത്. അതുകൊണ്ടുതന്നെ യുറോപ്പിലേക്കുള്ള കുടിയേറ്റത്തിന് സുരക്ഷിതമായ വഴികൾ തേടണമെന്നാണ് ഐ ഒ എം ആവശ്യപ്പെടുന്നത്.

YouTube video player