ഇറാൻ സമ്മതിച്ച കാര്യങ്ങൾ അവർ നൽകാൻ തയ്യാറായാൽ അതൊരുപക്ഷേ വലിയൊരു നിഗമനമാണെങ്കിൽ പോലും ഇതിനോടകം തന്നെ ഐതിഹാസികമായി മാറിയ എപ്പിക് ഫ്യൂറി അവസാനിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്.

വാഷിംഗ്ടൺ: ഇറാനുമായി ആണവ കരാറിൽ ഏ‍ർപ്പെടുന്നതിനായി യുദ്ധ ഭീഷണിയുമായി ട്രംപ്. കരാർ അംഗീകരിച്ചില്ലെങ്കിൽ ബോംബുകളുടെ അടുത്ത തരംഗത്തിന് തയ്യാറാവാനാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ട്രംപിന്റെ പ്രതികരണം. അടുത്തിടെ ട്രംപ് നടത്തിയ ഘടക വിരുദ്ധമായ പ്രസ്താവനകളിൽ അവസാനം വന്നതാണ് പുതിയ ഭീഷണി. ഇറാൻ സമ്മതിച്ച കാര്യങ്ങൾ അവർ നൽകാൻ തയ്യാറായാൽ അതൊരുപക്ഷേ വലിയൊരു നിഗമനമാണെങ്കിൽ പോലും ഇതിനോടകം തന്നെ ഐതിഹാസികമായി മാറിയ എപ്പിക് ഫ്യൂറി അവസാനിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ ഇറാനെതിരെ ഇസ്രായേലുമായി ചേർന്ന് ആരംഭിച്ച സൈനിക നീക്കത്തിനാണ് എപ്പിക് ഫ്യറി എന്ന് പേര് നൽകിയിരുന്നത്. അവ‍ർ സമ്മതിച്ചില്ലെങ്കിൽ ബോംബിങ് ആരംഭിക്കും ദുഖകരമെന്ന് പറയട്ടെ അത് മുൻപത്തേക്കാൾ ശക്തമായിരിക്കും എന്നും ട്രംപ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻപ് നിലവിലിരുന്ന ആണവ കരാറിൽ നിന്ന് വ്യത്യസ്തമായി, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലെ ഇറാന്റെ ഇടപെടലുകളും കൂടി ഉൾപ്പെടുന്ന കൂടുതൽ കർശനമായ ഒരു കരാറാണ് ട്രംപ് വിഭാവനം ചെയ്യുന്നത്. തന്റെ മുൻ ഭരണകാലത്തെ 'മാക്സിമം പ്രഷർ' നയം വീണ്ടും നടപ്പിലാക്കിക്കൊണ്ട്, ഉപരോധങ്ങളിലൂടെയും സൈനിക ഭീഷണിയിലൂടെയും ഇറാനെ വലിയൊരു വിട്ടുവീഴ്ചയ്ക്ക് നിർബന്ധിതരാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള എണ്ണ വിപണിയെ തകർക്കുമെന്നും പശ്ചിമേഷ്യയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യൂറോപ്യൻ രാജ്യങ്ങൾ ആശങ്കപ്പെടുന്നത്. അതേസമയം, സമാധാനം ഉറപ്പാക്കാൻ ശക്തി പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് അമേരിക്കൻ ഭരണകൂടം.

അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന നിലപാടാണ് ഇറാൻ ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സമ്മർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ ഇറാൻ പൂർണ്ണമായും തള്ളിക്കളയുന്നില്ല. ബലപ്രയോഗത്തിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും ഇറാനെ പുതിയൊരു കരാറിലേക്ക് കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിൽ നിർത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം