വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും നാളെ അധികാരമേൽക്കും. അക്രമ സാധ്യത മുന്നിൽ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്. ഡോണൾഡ് ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകൾ അധികാരമേറ്റെടുത്ത ആദ്യ ദിവസം തന്നെ പുറപ്പെടുവിക്കുമെന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ചില മുസ്ലിം രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര വിലക്കും നിർത്തലാക്കും.

വീഡിയോ കാണാം

"