Asianet News MalayalamAsianet News Malayalam

നിർണായക അടിയന്തര യോഗം, അറബ്-ഇസ്ലാമിക് നേതാക്കൾ സൗദിയിൽ; ഇറാൻ പ്രസിഡന്റുമെത്തി, ഗാസ മാത്രം ചർച്ചാ വിഷയം

ഇറാൻ പ്രസിഡന്റും യോഗത്തിൽ പങ്കെടുക്കുന്നതിനായി  സൗദിയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇബ്രാഹിം റെയിസി സൗദിയിലെത്തുന്നത്

Arab  Muslim gulf countries Leaders Meet in Riyadh saudi arabia apn
Author
First Published Nov 11, 2023, 3:25 PM IST

റിയാദ്: ഗാസയിലെ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാനുള്ള അടിയന്തര ഉച്ചകോടിയിൽ പങ്കെടുക്കാനായി അറബ്-രാഷ്ട്ര നേതാക്കൾ സൗദി അറേബ്യയിൽ. ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിൽ ഗാസ വിഷയം മാത്രമാണ് അജണ്ട. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇറാൻ പ്രസിഡന്റും യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗദിയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസി സൗദിയിലെത്തുന്നത്. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. 

കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ, മരണം പീഡന കേസിൽ വിധി വരാനിരിക്കെ

ഗാസയിൽ വെടിനിർത്തലാവശ്യമാണ് അറബ് രാജ്യങ്ങൾ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കൊടുവിലും അന്താരാഷ്ട്ര ഇടപെടൽ ശക്തമല്ലാത്തതിൽ അറബ് രാജ്യങ്ങൾക്ക് അതൃപ്തിയുണ്ട്. 

 

 

 

Follow Us:
Download App:
  • android
  • ios