പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിനൊന്നായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്.

ലണ്ടന്‍: വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന ഇന്ത്യന്‍ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി . നാടുകടത്തുന്നതിന് എതിരെ നീരവ് മോദി സമർപ്പിച്ച ഹർജി യു കെ ഹൈക്കോടതി തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാൻ അനുമതി തേടിയുള്ള ഹർജിയാണ് കോടതി തള്ളിയത്. ഇതോടെ നീരവ് മോദിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം ഒരു പടി കൂടി അടുത്തു. നാടുകടത്തിലിനെതിരെ നീരവ് മോദിക്ക് ഇനി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാനാകും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിനൊന്നായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. പിഎൻബി അഴിമതി പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്.