കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽനിന്നും യെമനിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്. ഏകദേശം 305-ഓളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന(ഐഒഎം) പറയുന്നത്. ഇതിൽ 15 കുട്ടികളടക്കം 139 പേർ മരിച്ചതായും സംഘടന സ്ഥിരീകരിച്ചു.

ജിബൂട്ടി സിറ്റി: ജിബൂട്ടി തീരത്ത് അഭയാർഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേർ മരിച്ചു. 84 പേരെ അപകടത്തിൽ കാണാതായി. ഒക്ടോബർ എട്ടിന് അർധരാത്രിയോടെ ഒബോക് ന​ഗരത്തിന് സമീപത്തായാണ് അപകടം.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽനിന്നും യെമനിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്. ഏകദേശം 305-ഓളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന(ഐഒഎം) പറയുന്നത്. ഇതിൽ 15 കുട്ടികളടക്കം 139 പേർ മരിച്ചതായും സംഘടന സ്ഥിരീകരിച്ചു. എൺപതോളം പേർ രക്ഷപ്പെട്ടിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെല്ലാം എത്യോപ്യൻ സ്വദേശികളാണെന്നും സംഘടന അറിയിച്ചു.

ബാബ് അൽ-മന്ദെബ് കടലിടുക്ക് വഴി യെമനിലേക്കും അവിടെനിന്ന് ​ഗൾഫ് രാജ്യങ്ങളിലേക്കും കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയും കാരണം മെച്ചെപ്പെട്ട സാമ്പത്തികസ്ഥിതി തേടിയാണ് പലരും അപകടംനിറഞ്ഞ ഈ വഴിയിലൂടെ യെമനിലേക്കും തുടർന്ന് ​ഗൾഫ് രാജ്യങ്ങളിലേക്കും കുടിയേറാൻ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടന പറഞ്ഞു.