ചൈന: ഇന്ത്യ-ചൈന അതിർത്തിയിൽ അതീവജാഗ്രത തുടരുന്നു. ഗൽവാൻ താഴ്വരയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിലെ സന്നാഹങ്ങൾ കൂട്ടിയിരുന്നു. കൂടുതൽ വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്കിൽ എത്തിച്ചു. വ്യോമസേന മേധാവി ലഡാക്കിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി.

അതിനിടെ, ആദ്യം ആക്രമണം നടത്തിയത് ഇന്ത്യയാണെന്ന് ആവർത്തിച്ച് ചൈന രംഗത്തെത്തി. നിയന്ത്രണരേഖ കടന്ന് ഇന്ത്യ റോഡ് നിർമ്മാണം നടത്തിയെന്നും, അതിർത്തിയിലെ സ്ഥിരത ഇല്ലാതാക്കിയ നടപടിയാണിതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി. ഗൽവാൻ താഴ്വര വർഷങ്ങളായി ചൈനയുടേതാണെന്നും സംഭവത്തെക്കുറിച്ചുളള വാർത്താക്കുറിപ്പിൽ ചൈനീസ് വക്താവ് അവകാശപ്പെട്ടു. 

Read more at: ഇന്ത്യന്‍ മണ്ണ് ആർക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി: മോദി ...

അതേസമയം, ഇന്ത്യയിലെ ഒരിഞ്ച് ഭൂമിയും ആരും കൈയ്യേറിയില്ല എന്ന വിശദീകരണത്തിൽ തൃപ്തിയില്ലെന്ന നിലപാടിലാണ് ചില പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യൻ ഭാഗത്ത് ചൈന നിർമ്മാണപ്രവർത്തനം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞതെന്തിന് എന്നാണ് ചോദ്യം. 

Read more at: ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണം; സർവ്വകക്ഷി യോ​ഗത്തിൽ സോണിയാ ​ഗാന്ധി ...

ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്.