Asianet News MalayalamAsianet News Malayalam

സ്ത്രീയെ മോശമായി സ്പര്‍ശിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രി വിവാദത്തില്‍

സ​ൺ​ഡേ ടൈം​സ് പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ലൂ​ടെ​യാ​ണ് ഷാ​ർ​ലെ​റ്റ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. 1999ൽ ​ഒ​രു മാ​സി​ക പു​റ​ത്തി​റ​ക്ക​ൽ ച​ട​ങ്ങി​നി​ടെ​യാ​ണു സം​ഭ​വം. 

Boris Johnson denies groping young journalist's thigh two decades ago
Author
UK, First Published Oct 1, 2019, 8:39 AM IST

മാ​ഞ്ച​സ്റ്റ​ർ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രം​ഗ​ത്ത്. 20 വ​ർ​ഷം മു​മ്പ് ഒ​രു വി​രു​ന്നി​നെ​ത്തി​യ​പ്പോ​ൾ ജോ​ൺ​സ​ൺ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ര്‍​ശി​ച്ചു​വെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഷാ​ർ​ല​റ്റ് എ​ഡ്വേ​ർ​ഡ്സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണം ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി നി​ഷേ​ധി​ച്ചു. 

സ​ൺ​ഡേ ടൈം​സ് പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ലൂ​ടെ​യാ​ണ് ഷാ​ർ​ലെ​റ്റ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. 1999ൽ ​ഒ​രു മാ​സി​ക പു​റ​ത്തി​റ​ക്ക​ൽ ച​ട​ങ്ങി​നി​ടെ​യാ​ണു സം​ഭ​വം. വി​രു​ന്നി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യ ജോ​ൺ​സ​ൺ ത​ന്നെ​യും അ​പ്പു​റ​ത്തി​രു​ന്ന സ്ത്രീ​യെ​യും തൊ​ട്ടു​വെ​ന്നു ഷാ​ർ​ല​റ്റ് ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ ഷാ​ർ​ലെ​റ്റി​ന്‍റെ ആ​രോ​പ​ണം അ​സ​ത്യ​മാ​ണെ​ന്ന് ജോ​ൺ​സ​ൺ പ്ര​തി​ക​രി​ച്ചു. അ​ന്ന് അ​ദ്ദേ​ഹം മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ഒ​ന്നും ഓ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഷാ​ർ​ലെ​റ്റി​ന്‍റെ മ​റു​പ​ടി.

Follow Us:
Download App:
  • android
  • ios