ഈ ആഴ്ച തന്നെ ടൈലറിന് അഭിഭാഷകനെ കണ്ടെത്തണമെന്ന് കോടതി വിശദമാക്കി. വെർച്വലായാണ് ചൊവ്വാഴ്ച ടൈലറെ കോടതിയിൽ ഹാജരാക്കിയത്. ടൈലർ റോബിൻസണിനെതിരെ കുറ്റപത്രം സമർപ്പിച്ചു
ന്യൂയോർക്ക്: ചാർളി കിർക്ക് കൊലപാതകത്തിലെ പ്രതി ടൈലർ റോബിൻസണിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, നിയമ സംവിധാനത്തെ തടസ്സപ്പെടുത്തൽ അടക്കം ഏഴ് കുറ്റങ്ങൾ ആണ് 22കാരനായ ടൈലർ റോബിൻസണിനെതിരെ ചുമത്തിയിട്ടുള്ളത്. ടൈലറിന് വധശിക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. പ്രതിയെ വിദൂര സംവിധാനം വഴി വെർച്വലായാണ് യൂട്ടാ കോടതിക്ക് മുന്നിൽ ഹാജരാക്കി. ചാർളി കിർക്കിന്റെ വിദ്വേഷ പരാമർശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ ടെക്സ്റ്റ് സന്ദേശങ്ങൾ പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ടൈലർ റോബിൻസണിനെതിരായ കുറ്റങ്ങൾ ചുമത്തിയത്. ഈ -ടെ ടൈലർ റോബിൻസണിന് അഭിഭാഷകരെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കൗണ്ടി അറ്റോണി വിശദമാക്കിയത്.
ടൈലറിന് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ
കോടതിയ്ക്ക് മുന്നിൽ പ്രതിയെ ഹാജരാക്കിയ സമയത്ത് ഉട്ടാ കൗണ്ടിയെ പ്രതിനിധീകരിച്ച അറ്റോണി പ്രതിയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. കോടതി നടപടിയുടെ പ്രാരംഭഘട്ടത്തിൽ ടൈലർ റോബിൻസണിന് വധശിക്ഷ നൽകണമെന്ന ആവശ്യമാണ് ഉട്ടാ സംസ്ഥാനത്തിന്റെ അറ്റോണി ആവശ്യപ്പെട്ടത്.
കോടതി നടപടിക്കിടെ തന്റെ പേരൊഴികെ മറ്റൊന്നും 22 കാരൻ സംസാരിച്ചില്ല. ഒരാഴ്ച മുൻപ് റൂമിൽ ഒപ്പമുണ്ടായിരുന്ന ആളിനോട് ചാർളി കിർക്കിനെ കൊലപ്പെടുത്തുമെന്ന് ടൈലർ റോബിൻസൺ പറഞ്ഞിരുന്നു. ടൈലറുടെ അച്ഛൻ സമ്മാനമായി നൽകിയ തോക്ക് ഉപയോഗിച്ചായിരുന്നു ചാർളി കിർക്കിനെ ടൈലർ റോബിൻസൺ കൊലപ്പെടുത്തിയത്.


