ചൈനീസ് വിദേശകാര്യ വക്താവിന്റേതാണ് പ്രസ്താവന. അതേ സമയം, ഹോർമുസ് ഉപാധികൾ ഇല്ലാതെ തുറക്കണം എന്ന് ഖത്തർ ആവശ്യപ്പെട്ടു.

ബെയ്ജിം​ഗ്: അമേരിക്കയുടെ ഹോർമുസ് ഉപരോധത്തിനെതിരെ ചൈന. യുഎസിന്റെ നടപടി ഉത്തരവാദിത്തമില്ലാത്തതും അപകടം നിറഞ്ഞതുമാണെന്നാണ് ചൈനയുടെ വിമർശനം. ഇത് വെടി നിർത്തലിനെ ബാധിക്കുമെന്നും സംഘർഷംകൂട്ടുമെന്നും ചൈന ചൂണ്ടിക്കാട്ടി. ചൈനീസ് വിദേശകാര്യ വക്താവിന്റേതാണ് പ്രസ്താവന. അതേ സമയം, ഹോർമുസ് ഉപാധികൾ ഇല്ലാതെ തുറക്കണം എന്ന് ഖത്തർ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ അമേരിക്കൻ പ്രസിഡന്റ ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോണിൽ സംസാരിച്ചു. നാൽപത് മിനിറ്റോളം ചർച്ച നീണ്ടു. വെടിനിർത്തലിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. ഡോണൾഡ് ട്രംപ് തന്നെ വിളിച്ചെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അമേരിക്കയുമായി സമഗ്ര ആഗോള തന്ത്രപ്രധാന ബന്ധം ശക്തമായി തുടരും. സ്വതന്ത്ര സുരക്ഷിത ഹോർമുസ് ചർച്ചയായെന്ന് മോദി അറിയിച്ചു. 'തൻറെ സുഹൃത്ത് ട്രംപ്' എന്ന് എക്സിലെ കുറിപ്പിൽ മോദി പരാമർശിച്ചു.