വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,174,205 കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502,855 കവിഞ്ഞു. ഇതുവരെ 5,510,586 പേരാണ് രോഗമുക്തി നേടിയത്. അമേരിക്കയില്‍ 39,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000ൽ അധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. റഷ്യയിലും ദക്ഷിണാഫ്രിക്കയിലും 6,000ത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ പേരിലേക്ക് വ്യാപിച്ചത്. ഇതുവരെ 2,615,703 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടു. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയിലാണ്(128,237). ബ്രസീലില്‍ 1,319,274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 57,149 പേര്‍.  

Read more: കൊവിഡ്: വഞ്ചിയൂർ സ്വദേശിയുടെ മരണം; സ്രവ പരിശോധന വൈകിയതിൽ ആശുപത്രികളുടെ വിചിത്ര വാദങ്ങള്‍

രോഗവ്യാപനത്തില്‍ അമേരിക്കയ്‌ക്കും ബ്രസീലിനും റഷ്യക്കും പിന്നില്‍ നാലാമതാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിലെ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 20,000ത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനാണ് സാധ്യത. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5493 ഉം തമിഴ്‌നാട്ടില്‍ 3940 ഉം ദില്ലിയില്‍ 2889 ഉം പേരില്‍ രോഗം സ്ഥിരീകരിച്ചു എന്നത് വലിയ ആശങ്ക നല്‍കുന്നു.   

Read more: രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്; മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം