അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാൻമാർ തന്നെ തളയ്ക്കുയായിരുന്നു.

തൃശൂർ: തൃശൂർ ജില്ലയിലെ കാട്ടൂരിൽ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. കാട്ടൂർ എസ്എൻഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തിൽ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്ന ആനയാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഇടഞ്ഞോടിയത്. ആനയുടെ മുൻകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാൻമാർ തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.