Asianet News MalayalamAsianet News Malayalam

ചുട്ടുപൊള്ളി ഫ്രഞ്ചുകാര്‍: ഫ്രാ​ൻ​സി​ൽ താ​പ​നി​ല 45.9 ഡി​ഗ്രി

ഫ്രാ​ൻ​സി​ന്‍റെ നാ​ലു​മേ​ഖ​ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ​സേ​വ​ന​കേ​ന്ദ്രം റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട് തു​ട​രും

European heatwave: France hits record temperature of 45.9C
Author
France, First Published Jun 29, 2019, 9:13 AM IST

പാ​രീ​സ്: ഉ​ഷ്ണ​ത​രം​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ യൂ​റോ​പ്പി​ൽ റി​ക്കാ​ർ​ഡ് താ​പ​നി​ല. ഫ്രാ​ൻ​സി​ൽ താ​പ​നി​ല 45.9 ഡി​ഗ്രി(114.6 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്) രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ എ​ക്കാ​ല​ത്തേ​യും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്. ദ​ക്ഷി​ണ ഫ്രാ​ൻ​സി​ലെ ഗ​ല്ല​ർ​ഗ്വ​സ് ലെ ​മോ​ൺ​ട്യൂ​സ് ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

ഫ്രാ​ൻ​സി​ന്‍റെ നാ​ലു​മേ​ഖ​ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ​സേ​വ​ന​കേ​ന്ദ്രം റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട് തു​ട​രും. ജ​ർ​മ​നി, ഇ​റ്റ​ലി, സ്പെ​യി​ൻ തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​റ്റ​ലി​യി​ൽ 16 ന​ഗ​ര​ങ്ങ​ളി​ൽ കൂ​ടി​യ താ​പ​നി​ല​യെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

Follow Us:
Download App:
  • android
  • ios