Asianet News MalayalamAsianet News Malayalam

ജി 7 ഉച്ചകോടി മാറ്റിവെക്കും, ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്

റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെക്കൂടി ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പായി സെപ്റ്റംബറില്‍ ഉച്ചകോടി ചേരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

G7 Summit to Postpone, Invite India, Russia, Trump Says
Author
Washington D.C., First Published May 31, 2020, 8:37 AM IST

വാഷിംഗ്ടണ്‍: ജൂണില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവെക്കുമെന്നും ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ ജി 7 ഉച്ചകോടിയില്‍ ഉണ്ടെന്ന് തോന്നിയിട്ടില്ല. കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി 7 ഉച്ചകോടിയെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ വോട്ടിംഗിലൂടെ നിങ്ങള്‍ പുറത്താകും'; ട്രംപിന് മുന്നറിയിപ്പുമായി ടെയ്ലര്‍ സ്വിഫ്റ്റ്

റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെക്കൂടി ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പായി സെപ്റ്റംബറില്‍ ഉച്ചകോടി ചേരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ജൂണ്‍ അവസാന വാരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉച്ചകോടി ചേരാനായിരുന്നു തീരുമാനം. ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 രാജ്യങ്ങള്‍. 
 

Follow Us:
Download App:
  • android
  • ios