Asianet News MalayalamAsianet News Malayalam

എഫ്ബിഐയുടെ കാണാതായവരുടെ പട്ടികയിൽ ഇന്ത്യക്കാരിയും, മൂന്ന് വ‍ര്‍ഷമായിട്ടും കണ്ടെത്താനായില്ല

അഞ്ചടി 10 ഇഞ്ച് ഉയരമുള്ള മായുഷിയുടെ കണ്ണുകൾ ചാരനിറത്തിലാണ്, തലമുടി കറുപ്പ് നിറം. 2016 ലാണ് മായുഷി എഫ്1 സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയത്.

Indian woman in FBI's missing persons list
Author
New Jersey, First Published Jul 21, 2022, 11:20 AM IST

ന്യൂയോര്‍ക്ക് : അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ കാണാതായവരുടെ പട്ടികയിൽ ഇന്ത്യക്കാരിയും. 28 കാരിയായ മായുഷി ഭഗതിനെയാണ് എഫ്ബിഐ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 2019 ഏപ്രിലിൽ ന്യൂജേഴ്സിയിൽ നിന്നാണ് മായുഷിയെ കാണാതാകുന്നത്. 

29 ഏപ്രിൽ 2019 ന് രാത്രി ഏറെ വൈകി ന്യൂജേഴ്സിലെ അപ്പാര്‍ട്ട്മെന്റിൽ നിന്ന് മായുഷി ഇറങ്ങിപ്പോയതിന് ശേഷം ആരും അവരെ കണ്ടിട്ടില്ല. 2019 മെയ് ഒന്നിനാണ് മായുഷിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകുന്നത്. കറുപ്പ് ടി ഷര്‍ട്ടും നിറങ്ങളുള്ള പൈജാമയുമായിരുന്നു അവസാനം കാണുമ്പോൾ മായുഷിയുടെ വേഷം. 

അഞ്ചടി 10 ഇഞ്ച് ഉയരമുള്ള മായുഷിയുടെ കണ്ണുകൾ ചാരനിറത്തിലാണ്, തലമുടി കറുപ്പ് നിറം. 2016 ലാണ് മായുഷി എഫ്1 സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയത്. ന്യൂ ഹാംസ്ഫയര്‍ സര്‍വ്വകലാശാലയിലും പിന്നീട് ന്യൂയോര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ചേ‍ര്‍ന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. 

Read Also : അരയിലെ ഏലസും ചെരിപ്പും തെളിവായി; തിരുനെല്ലി വനത്തിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവ സംസാരിക്കുന്ന മായുഷിക്ക് സൗത്ത് പ്ലെയിൻഫീൽഡ്, ന്യൂജെഴ്സി എന്നിവിടങ്ങളിൽ സുഹൃത്തുക്കളുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള അമേരിക്കൻ എംബസിയിലോ, ലോക്കൽ എഫ്ബിഐ ഓഫീസിലോ അറിയിക്കണമെന്ന് എഫ്ബിഐ അധികൃതര്‍ പറഞ്ഞു. 

അമേരിക്കയിൽ മാളിൽ വെടിവെപ്പ്, മൂന്ന് പേര്‍ മരിച്ചു, കൊലയാളിയെ വെടിവെച്ച് കൊന്നു

ഇന്ത്യാന : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇന്ത്യാനയിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ‌ഞായറാഴ്ച വൈകീട്ടോടെ ഗ്രീൻവുഡ് പാര്‍ക്ക് മാളിലാണ് വെടിവെപ്പ് നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്തയാൾ മാളിലുണ്ടായിരുന്ന തോക്ക് കൈവശമുണ്ടായിരുന്ന ഒരാളുടെ വെടിയേറ്റ് മരിച്ചു. വെടിവെപ്പിന്റെ ദൃക്സാക്ഷികളോട് നേരിട്ട് ഹാജരായി ആക്രമണത്തിന്റെ വിവരങ്ങൾ നൽകണമെന്ന് ഗ്രീൻവുഡ് പൊലീസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 

വെടിവെപ്പുകളിലായി അമേരിക്കയിൽ ഒരു വര്‍ഷം 40000 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഗൺ വയലൻസ് ആര്‍ക്കൈവ്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈ നാലിന് ചികാഗോയിൽ നടന്ന വെടിവെപ്പിൽ ഏഴ് പേ‍ര്‍ കൊല്ലപ്പെട്ടിരുന്നു. 30 ലേറെ പേ‍ര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിന് നേരെയാണ് വെടിവെപ്പുണ്ടായത്. 

Follow Us:
Download App:
  • android
  • ios