ഇന്തോനേഷ്യയിൽ 271 യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തു. 225 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ജക്കാർത്ത: ഇന്തോനേഷ്യയിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തു. തീപിടിത്തം ഉണ്ടായപ്പോൾ 271 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 225 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് തെക്കൻ സുലവേസിയിലെ മകാസ്സറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫെറിക്ക്, മദുര ദ്വീപിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. അപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശത്ത് കടലിൽ തെരച്ചിൽ തുടരുകയാണ്. ഫെറിയിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തനത്തിനായി നിരവധി കപ്പലുകളെ വിന്യസിച്ചു.

ഇന്തോനേഷ്യയിൽ ഒരു വർഷം മുൻപ് ഇതുപോലെ വൻ തീപിടിത്തം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ സുലവേസി പ്രവിശ്യയ്ക്ക് സമീപം കപ്പലിന് തീപിടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. 150 ഓളം പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

Scroll to load tweet…