സൗദി അറേബ്യയ്ക്ക് നേരെ ഇറാഖിന്‍റെ ആക്രമണം. മൂന്ന് ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചു. ഞായറാഴ്ച രാവിലെയാണ് രാജ്യാന്തര അതിർത്തി ലംഘിച്ച് ഡ്രോണുകൾ സൗദി അറേബ്യയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
റിയാദ്: ഇറാഖിന്‍റെ വ്യോമാതിർത്തിയിൽ നിന്നും സൗദി അറേബ്യയിലേക്ക് അതിക്രമിച്ചു പ്രവേശിച്ച മൂന്ന് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടയുകയും തകർത്തുകളയുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് നേർക്കുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സൈനിക ഓപ്പറേഷനുകളും രാജ്യം സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് രാജ്യാന്തര അതിർത്തി ലംഘിച്ച് ഡ്രോണുകൾ സൗദി അറേബ്യയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൗദി പ്രതിരോധ വിഭാഗത്തിന്‍റെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് ഇവയെല്ലാം തകർത്തത്.



