
ലോകം ഇരുട്ടിലാകുമോ? കപ്പലുകൾക്ക് പിന്നാലെ ഇൻ്റർനെറ്റ് കേബിളുകൾ പൂട്ടാൻ ഇറാൻ നീക്കം
ഹോർമുസ് കടലിടുക്കിലെ വിജയകരമായ യുദ്ധകാല ഉപരോധത്തിന് പിന്നാലെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും നിർണായകമായ ഇൻ്റർനെറ്റ് കേബിളുകളിൽ കണ്ണുവെച്ച് ഇറാൻ. സിംഗപ്പൂർ പോലുള്ള ഏഷ്യൻ ഡാറ്റാ ഹബ്ബുകളും യൂറോപ്പിലെ ചില കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളും തമ്മിലുള്ള പ്രധാന ഡിജിറ്റൽ ഇടനാഴിയാണ് ഈ കടലിടുക്ക്. ഇതിലുണ്ടാകുന്ന ഏത് തടസ്സവും യൂറോപ്പും ഏഷ്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ മന്ദഗതിയിലാക്കും, ഒപ്പം കിഴക്കൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് പൂർണ്ണമായി നിലച്ചേക്കുകയും ചെയ്യാം.
Add Asianetnews as a Preferred Source
