നേരത്തെ എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ജോ ബൈഡനെ 2024 ലെ തെരഞ്ഞെടുപ്പിലും താൻ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും, യുഎസ് പ്രഥമ വനിതയുമായ ജിൽ ബൈഡൻ പറഞ്ഞിരുന്നു.

വാഷിംങ്ടണ്‍: 2024 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. യുഎസ് പ്രസിഡന്‍റ് പദവി വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് നിലവില്‍ ബൈഡന്‍. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തന്റെ ഭാര്യ എല്ലാ പിന്തുണയും നല്‍കുന്നു എന്നാണ് ബൈഡന്‍ പറഞ്ഞത്.

“ഞങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ചെയ്യുന്നത് എന്‍റെ ഭാര്യ മനസിലാക്കിയിട്ടുണ്ട്, ഞാൻ അതിൽ നിന്ന് പിന്മാറേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാല്‍ അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഔപചാരികമായ തീരുമാനമെടുത്തിട്ടില്ല. ആ തീരുമാനം എടുക്കാൻ ഞങ്ങൾക്ക് എനിയും സമയമുണ്ട്, ജോ ബൈഡൻ കൂട്ടിച്ചേർത്തു.

നേരത്തെ എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ജോ ബൈഡനെ 2024 ലെ തെരഞ്ഞെടുപ്പിലും താൻ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും, യുഎസ് പ്രഥമ വനിതയുമായ ജിൽ ബൈഡൻ പറഞ്ഞിരുന്നു.
മറ്റാരേക്കാളും നന്നായി ഭരണം അദ്ദേഹം മനസ്സിലാക്കുന്നുണ്ടെന്ന് ജിൽ ബൈഡൻ പറഞ്ഞു.

അതേ സമയം ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തെ അശ്രയിച്ചായിരിക്കും ബൈഡന്‍ തന്‍റെ രണ്ടാം വട്ടം മത്സരിക്കണമോ എന്ന തീരുമാനം എടുക്കുക എന്നാണ് യുഎസ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. വീണ്ടും മത്സരമുണ്ടായാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനായാസം തോൽപ്പിക്കാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ബൈഡന്‍ സൂചിപ്പിച്ചിരുന്നു. 

കോൺഗ്രസില്‍ ആധിപത്യം നിലനിർത്താൻ പോരാടുന്ന ഡെമോക്രാറ്റ് പാർട്ടിക്ക് നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിലൂടെ അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് കൂടി വഴി തെളിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് എന്നിവയുടെ വിവിധ അഭിപ്രായ സര്‍വേകളില്‍ 2024-ൽ ജോ ബൈഡനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പാർട്ടി തിരഞ്ഞെടുക്കുമെന്നാണ് കൂടുതല്‍പ്പേര്‍ കരുതുന്നത്. അതേസമയം യുഎസിലെ മുതിർന്നവരിൽ മുക്കാൽ ഭാഗവും ജോ ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് മാർക്വെറ്റ് യൂണിവേഴ്സിറ്റി ലോ സ്കൂൾ പോളില്‍ പറയുന്നത്.

ചോര്‍...ചോര്‍...വിളികളുമായി യുഎസ് വിമാനത്താവളത്തിൽ പാകിസ്ഥാൻ ധനമന്ത്രിക്കെതിരെ കയ്യേറ്റം, പ്രതിഷേധം

'ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ജോ ബൈഡന്‍'; അമേരിക്ക ചെകുത്താനെന്ന് ഓര്‍മ്മിപ്പിച്ച് ഇബ്രാഹിം റെയ്സി