വയോധികരായ മൂന്ന് പേർക്കാണ് വടിവാൾ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ഇവരിലൊരാൾ സ്ത്രീയാണ്

ന്യൂയോർക്ക്: ന്യൂയോർക്കിൽ ലൂസിഫറാണെന്ന് അവകാശപ്പെട്ട് 44കാരന്റെ അക്രമം. ഗ്രാൻഡ് സെൻട്രലിലെ വടിവാൾ ആക്രമണത്തിൽ 65 മുതൽ 84 വരെ പ്രായമുള്ള മൂന്ന് പേർക്കാണ് ഗുരുതര പരിക്കേറ്റത്. ഗ്രാൻഡ് സെൻട്രലിലേക്ക് 44കാരനായ ആന്റണി ഗ്രിഫിൻ ആണ് വടിവാളുമായി എത്തിയത്. നിരവധി തവണ ആയുധം ഉപേക്ഷിക്കാനുള്ള പൊലീസിന്റെ നിർദ്ദേശം അവഗണിച്ച് ആളുകളെ ആക്രമിച്ച ഇയാളെ പൊലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. വയോധികരായ മൂന്ന് പേർക്കാണ് വടിവാൾ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ഇവരിലൊരാൾ സ്ത്രീയാണ്. നിഷ്കളങ്കരായ ആളുകളാണ് വിവേകമില്ലാത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ന്യൂയോർക്ക് ഗവ‍ർണ‍ർ വിശദമാക്കിയത്. അമേരിക്കയിലെ ഏറ്റവും വലിയ റെയിൽവേ ഹബ്ബുകളിലൊന്നാണ് വടിവാളുമായി 44കാരൻ അക്രമം നടത്തിയത്. ആക്രമണത്തിന് പിന്നാലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

വയോധികരായ പുരുഷന്മാരുടെ മുഖത്തും തലയ്ക്കുമാണ് വെട്ടേറ്റത്. വയോധികയ്ക്ക് തോളിലാണ് വെട്ടേറ്റത്. പൊലീസിന്റെ പെട്ടെന്നുള്ള ഇടപെടലിനെ പ്രശംസിച്ച ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് വിശദമാക്കി. നിയാഴ്ച രാവിലെ ക്വീൻസിലെ വേർനൺ ബൊളിവാർഡ് ജാക്സൺ അവന്യൂ സ്റ്റേഷനിൽ നിന്നാണ് അക്രമി സബ്‍വേയിൽ കയറിയത്. ഇവിടെ നിന്നും ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലെത്തിയ ഇയാൾ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഒരാളെ വെട്ടി. തുടർന്ന് മുകളിലത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോയി മറ്റ് രണ്ട് പേരെയും ആക്രമിച്ചു. പരിക്കേറ്റവരിൽ 84 വയസ്സുകാരന്റെ തലയ്ക്കും മുഖത്തിനും ആഴത്തിലുള്ള മുറിവേറ്റതായും 65 വയസ്സുകാരന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതായും കമ്മീഷണർ അറിയിച്ചു.

Scroll to load tweet…

കയ്യിൽ വലിയ വടിവാളുമായി പ്രകോപിതനായി പെരുമാറിയ അക്രമി താൻ ലൂസിഫറാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടായിരുന്നു അക്രമം നടത്തിയത്. ആയുധം താഴെയിടാൻ ഇരുപതോളം തവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് വകവെക്കാതെ ഇയാൾ പൊലീസുകാർക്ക് നേരെ ആയുധവുമായി അടുത്തു. ഇതോടെ ഒരു ഓഫീസർ പ്രതിക്ക് നേരെ രണ്ടുതവണ വെടിയുതിർത്തു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം