കുവൈത്ത് എയർവേയ്‌സ് നിരവധി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കി.
കുവൈത്ത് സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ കാരണം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കുവൈത്ത് എയർവേയ്‌സ് ശനിയാഴ്ച നിരവധി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കി. അമ്മാനിലേക്കും തിരിച്ചുമുള്ള KU563/4 എന്ന വിമാനവും ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള KU503/4 എന്ന വിമാനവുമാണ് റദ്ദാക്കിയതെന്ന് ദേശീയ വിമാനക്കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
സുരക്ഷാ സാഹചര്യം ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനു ശേഷവും സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റുമായും വിദേശകാര്യ മന്ത്രാലയവുമായും ഏകോപിപ്പിച്ചതിനുശേഷവുമാണ് ഈ തീരുമാനം. എയർവേയ്‌സ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയും അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു. ബുക്കിംഗുകൾ പുനഃക്രമീകരിക്കുന്നതിന് യാത്രക്കാരുമായി ബന്ധപ്പെടുമെന്നും കുവൈത്ത് എയർവേസ് വ്യക്തമാക്കി.
