Ukraine Crisis - ആയുധങ്ങൾ വിതരണം ചെയ്തതിന് പിന്നാലെ നിരവധി പേരാണ് സ്വന്തം ജനതയെ കൊള്ളയടിക്കാനും ആക്രമിക്കാനും ഇത് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് മോഷണം, ബലാത്സംഗം എന്നിവ വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു
കീവ്: യുക്രൈനിൽ ഭയക്കേണ്ടത് റഷ്യൻ (Russia) സേനയെ മാത്രമല്ല, സ്വന്തം ജനതയെക്കൂടിയാണെന്ന് യുക്രൈൻ (Ukraine) സാഹിത്യകാരനായ ഗോൺസാലോ ലിറ. കീവിൽ നിന്ന് പകർത്തിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് യുക്രൈനിലെ ക്രിമിനലുകൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തുന്നത്. റഷ്യക്കെതിരായ പോരാട്ടത്തിന് ജനങ്ങൾക്ക് ആയുധം നൽകുമെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി (Volodymyr Zelenskyy) പ്രഖ്യാപിച്ചതോടെ ഇതൊരു അവസരമാക്കി എടുത്തിരിക്കുകയാണ് യുക്രൈനിലെ ക്രിമിനലുകളെന്നാണ് ഗോൺസാലോയുടെ ആരോപണം.
ആയുധങ്ങൾ വിതരണം ചെയ്തതിന് പിന്നാലെ നിരവധി പേരാണ് സ്വന്തം ജനതയെ കൊള്ളയടിക്കാനും ആക്രമിക്കാനും ഇത് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് മോഷണം, ബലാത്സംഗം എന്നിവ വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
“ഇന്നലെ രാത്രി കീവിലുണ്ടായ പല വെടിവയ്പ്പുകൾക്കും റഷ്യൻ സേനയുമായി ഒരു ബന്ധവുമില്ല. ഈ വെടിവയ്പ് നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റർ അകലെയായിരുന്നു അപ്പോൾ റഷ്യന സേന. ഇവിടെ നടന്നത് ക്രിമിനൽ സംഘങ്ങളുടെ അതിക്രമമാകാനാണ് സാധ്യത - ഗോൺസാലോ ലിറ പറഞ്ഞു.
ഗോൺസാലോ ലിറയുടെ അഭിപ്രായത്തിൽ, ക്രിമിനൽ സംഘങ്ങൾ ആയുധങ്ങൾ ഉപയോഗിച്ച് അവരുടെ പുതിയ സംഘ്യം ശക്തിപ്പെടുത്തുന്നു. അവരുടെ ആവശ്യങ്ങൾ നടപ്പാക്കിയ ശേഷം, അവർ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാൻ തുടങ്ങും.
“റഷ്യക്കാർക്കെതിരെ പോരാടുന്ന ആളുകളുടെ പേരിൽ ഈ ആളുകൾ യുക്രൈനിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. ഇത് അസംബന്ധവും നിരുത്തരവാദപരവുമാണ്, ഇത് യുക്രൈനിയൻ ജനതയെ വേദനിപ്പിക്കുകയാണ്. സെലൻസ്‌കിയുടെ നേതൃത്വത്തിലുള്ള ഭരണം ദുഷിച്ചതാണെന്നാണ് എന്റെ വിലയിരുത്തൽ - വീഡിയോയിൽ ഗോൺസാലോ ലിറ ആരോപിച്ചു.
ഇ.യു സഭയില്‍ വികാരഭരിതനായി സെലെൻസ്കിയുടെ പ്രസംഗം; കൈയ്യടിച്ച് അംഗങ്ങള്‍
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള യുക്രൈനിയന്‍ (Ukrain) പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ (Volodymyr Zelenskyy) പ്രസംഗം വൈറലായി. വികാരഭരിതനായി യൂറോപ്യൻ യൂണിയനോട് പറഞ്ഞതത്രയും കൈയ്യടിയോടെയാണ് ഇ.യു കേട്ടത്. 27 അംഗ യൂറോപ്യൻ യൂണിയനിൽ ((European Union) ) യുക്രെയ്നെയും ചേർക്കാനുള്ള അപേക്ഷ നൽകിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെൻസ്കി വിഡിയോ സന്ദേശത്തിൽ യൂറോപ്യൻ പാർലമെന്റിനോട് ആവശ്യപ്പെട്ടത്.
'സ്വന്തം കുഞ്ഞുങ്ങൾ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാൻ ഉൾപ്പെടെയുളള യുക്രെയ്ൻകാർ. യുക്രെയ്നൊപ്പം നൽക്കൂ. ഞങ്ങൾക്കൊപ്പമാണു നിങ്ങളെന്നു പ്രവർത്തിച്ചു കാണിക്കൂ’ - വൊളൊഡിമിർ സെലെൻസ്കി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് പറഞ്ഞു. യുക്രൈന് അംഗത്വം നൽകിയാൽ മരണത്തിനു മീതെ ജീവിതവും ഇരുട്ടിനു മേലെ പ്രകാശവും പരക്കുമെന്നാണ് സെലെൻസ്കി ഓർമിപ്പിച്ചത്.
യുക്രെയ്ൻ ഉണ്ടെങ്കിൽ ഇയു കൂടുതൽ ശക്തി പ്രാപിക്കും. ഇയുവിൽ ഇല്ലാത്ത യുക്രെയ്ൻ ഏകാന്തതയും നിസ്സഹായതയും കൊണ്ടു വീർപ്പുമുട്ടുകയാണ് വൊളൊഡിമിർ സെലെൻസ്കി വികാരഭരിതനായി പറഞ്ഞു. പ്രസംഗം യുക്രെയ്നിയൻ ഭാഷയിൽനിന്നു തത്സമയം ട്രാന്‍സിലേറ്റ് ചെയ്ത വ്യക്തിപോലും വികാരഭരിതനായി. പ്രസംഗം അവസാനിച്ചതും ഇയു അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
Rea More: പുടിന്‍ യുദ്ധത്തിനിറങ്ങിയത് കുടുംബത്തെ ആണവായുധം ഏശാത്ത ഭൂഗര്‍ഭ അറയിലാക്കിയശേഷം
