മരണപ്പെട്ടയാളെ ഇിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. മൂന്ന് ബെല്‍ജിയന്‍ മലിനോയിസ് നായകളും ഒരു കെയ്ന്‍ കോര്സോയും ചേര്‍ന്നായിരുന്നു യുവാവിനെ കടിച്ച് കീറിയത്

കാലിഫോര്‍ണിയ: വീട്ടുജോലിക്കെത്തിയ യുവാവിനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. ജുരൂപ താഴ്വരയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ജോലി ചെയ്യുന്ന വീട് വൃത്തിയാക്കാനായി എത്തിയ യുവാവിനെയാണ് നായകള്‍ കടിച്ചുകൊന്നത്. ഇതിന് മുന്‍പും ഇതേ വീട്ടില്‍ ജോലി ചെയ്തിരുന്ന യുവാവിനാണ് ദാരുണാന്ത്യം. മരണപ്പെട്ടയാളെ ഇിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. മൂന്ന് ബെല്‍ജിയന്‍ മലിനോയിസ് നായകളും ഒരു കെയ്ന്‍ കോര്സോയും ചേര്‍ന്നായിരുന്നു യുവാവിനെ കടിച്ച് കീറിയത്.

ചൊവ്വാഴ്ച രാവിലെയാണ് ഒരാളുടെ നിലവിളി കേള്‍ക്കുന്നുവെന്ന് വ്യക്തമാക്കി പൊലീസില്‍ സന്ദേശമെത്തിയത്. വീട്ടുടമ സ്ഥലത്ത് ഇല്ലാതിരുന്നത് മൂലം നായകളെ കൃത്യസമയത്ത് തടയാന്‍ സാധിക്കാതെ വന്നതും ആക്രമണത്തിന്‍റെ തോത് കൂട്ടുകയായിരുന്നു. നിലവില്‍ ഈ വീടിനെ ഉടമ ബിസിനസ് സ്ഥാപനമാക്കിയിരിക്കുകയാണ്. അത്യാവശ്യ സന്ദേശമനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇയാള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. 

കണ്ണൂരിൽ തെരുവ് നായ ആക്രമണം, വിദ്യാർത്ഥികടക്കം 20 പേർക്ക് പരിക്ക്

യുഎസ്സിലെ മെയ്നിൽ കഴിഞ്ഞ ദിവസം ആറുവയസുകാരിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. നായയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ലില്ലി നോർട്ടനെന്ന പെൺകുട്ടിക്ക് വേണ്ടി വന്നത് ആയിരത്തിലധികം തുന്നലുകളാണ്. ഫെബ്രുവരി 18 -നാണ് അയൽവാസിയുടെ വീട്ടിൽ വച്ച് പിറ്റ്‍ബുൾ കടിച്ചു കീറിയത്. ഉടനെ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി കുട്ടിയെ ബോസ്റ്റണിലേക്ക് കൊണ്ടുപോയി. ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്ക് താഴെയും തൊണ്ടയുടെ മുകൾഭാ​ഗത്തുമായിട്ടാണ് സാരമായി മുറിവുകളേറ്റത്. ഡോക്ടർമാർ ലില്ലിയുടെ കുടുംബത്തോട് ഇനി ഒരിക്കലും അവൾക്ക് ചിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞതായി കുടുംബസുഹൃത്ത് പിച്ചർ പറയുന്നു. അവളുടെ ഉമിനീർ ​ഗ്രന്ഥികൾ പ്രവർത്തിക്കുന്നില്ല. അതിനാൽ തന്നെ അവൾക്ക് ഇനി ചിരിക്കാനാവില്ല. മസിലുകൾക്ക് ​ഗുരുതരമായ പരിക്കാണേറ്റത് എന്നും പിച്ചർ വിശദമാക്കി. 

അടുത്ത വീട്ടിൽ സുഹൃത്തിനൊപ്പം കളിക്കാൻ പോയതായിരുന്നു ലില്ലി. സുഹൃത്ത് നായയെ നോക്കുകയായിരുന്നു. സുഹൃത്ത് അകത്തേക്ക് പോയപ്പോൾ‌ നായ ലില്ലിയെ അക്രമിക്കുകയായിരുന്നു. ലില്ലിയുടെ അലർച്ച കേട്ട് നോക്കിയവർ കണ്ടത് നായ അവളെ വായക്കുള്ളിലാക്കി കടിച്ചു കീറുന്നതാണ്.