Asianet News MalayalamAsianet News Malayalam

വിശ്വപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു 

1984 -ൽ പ്രസിദ്ധീകരിച്ച  "ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്"  എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.

Milan Kundera  author of The Unbearable Lightness of Being dies at 94
Author
First Published Jul 12, 2023, 3:44 PM IST

ലോക പ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള "ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്" എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്. 

പ്രേമിക്കുന്നവര്‍ക്ക് ഒരു മാനിഫെസ്‌റ്റോ

1929 ഏപ്രിൽ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു മിലൻ കുന്ദേരയുടെ ജനനം. എഴുത്തിലെ നിലപാടുകൾ കാരണം 1979 ൽ കമ്യൂണിസ്റ്റ് ഭരണ കാലത്ത് അദ്ദേഹത്തിന് പൗരത്വം നിഷേധിക്കപ്പെട്ടു. പിന്നാലെ കുന്ദേരയുടെ കൃതികൾ ചെക്കോസ്ലോവാക്യയിൽ നിരോധിക്കപ്പെട്ടു. 1975 -ൽ ഫ്രാൻസിൽ അഭയം നേടിയ അദ്ദേഹത്തിന് 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. വർഷങ്ങൾക്ക് ശേഷം 2019 ലാണ് ചെക്ക് സർക്കാർ വീണ്ടും പൗരത്വം നൽകിയത്. 1948 -ൽ ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1950 -ൽ പാർട്ടി പുറത്താക്കി. 1953 -ൽ മാൻ എ വൈഡ് ഗാർഡൻ എന്ന പേരിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് മറ്റു പ്രശസ്ത കൃതികൾ. ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് ആണ് അവസാനത്തെ നോവൽ. 

ശബരീനാഥിന്‍റെയും ദിവ്യയുടെയും പ്രണയത്തെ ട്രോളാന്‍ നിങ്ങള്‍ക്കെന്തവകാശം?

ലോകപ്രശസ്‌ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു

മിലൻ കുന്ദേര അന്തരിച്ചു; ലോകസാഹിത്യത്തിന് തീരാനഷ്ടമെന്ന് ടി ഡി രാമകൃഷ്ണൻ

 

 

Latest Videos
Follow Us:
Download App:
  • android
  • ios