ക്വിന്‍റോ: ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍കണിയില്‍ നിന്ന്  വീണ ദമ്പതികള്‍ മരിച്ചു. 28കാരിയും 35 കാരനായ കാമുകനുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വീണ് മരിച്ചത്. ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിന്‍റോയിലാണ് സംഭവം നടന്നത്. മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 

ഇവരുടെ ഫ്ലാറ്റില്‍ നടന്ന സുഹൃത്തുക്കള്‍ക്കായുള്ള പാര്‍ട്ടിക്ക് ശേഷം ബാല്‍കണിയില്‍ രതിയില്‍ ഏര്‍പ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയല്‍വാസിയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞതും അയല്‍വാസിയാണ്. ഏറെ ദുഃഖമുണ്ടെന്നും എട്ട് വയസ്സുള്ള കുഞ്ഞിന്‍റെ അമ്മയാണ് മരിച്ച യുവതിയെന്ന് അവരുടെ ബന്ധു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കാല്‍ഡെറോണ്‍ പൊലീസ് പറഞ്ഞു.