Asianet News MalayalamAsianet News Malayalam

ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യയിൽ മോദി-ഷി ജിൻപിങ് ചർച്ചക്ക് അവസരമൊരുങ്ങുന്നു, 'പാകിസ്ഥാനുമായി ചർച്ചയില്ല'

പാകിസ്ഥാനുമായി ഉപാധികളില്ലാത്ത ചർച്ചയുടെ കാലം അവസാനിച്ചു എന്ന് ജയശങ്കർ

PM Modi Xi Jinping talks in Russia during the BRICS summit Latest news
Author
First Published Aug 30, 2024, 9:32 PM IST | Last Updated Aug 30, 2024, 9:32 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുങ്ങുന്നു. ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇരുനേതാക്കളും തമ്മിൽ ചർച്ച നടക്കാനാണ് സാധ്യത. ഇന്ത്യ - ചൈന അതിർത്തി തർക്കം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് ഉന്നതനേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ആലോചന നടക്കുന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിലെ ഭിന്നത പരമാവധി കുറച്ചു കൊണ്ടു വരും എന്ന് ഇന്നലെ നടന്ന ജോയിന്‍റ് സെക്രട്ടറി തല ചർച്ചയ്ക്കു ശേഷം ഇന്ത്യയും ചൈനയും അറിയിച്ചിരുന്നു. സൈനിക തലത്തെക്കാൾ പ്രാധാന്യം നയതന്ത്രതല ചർച്ചയ്ക്കാണ് തൽക്കാലം നൽകുന്നതെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു. ഇതിനിടെ പാകിസ്ഥാനുമായി ചർച്ച തൽക്കാലം ഇല്ല എന്ന നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആവർത്തിച്ചു. പാകിസ്ഥാനുമായി ഉപാധികളില്ലാത്ത ചർച്ചയുടെ കാലം അവസാനിച്ചു എന്നും ജയശങ്കർ പറഞ്ഞു.

എറണാകുളം-കായംകുളം യാത്ര, അതും കെഎസ്ആർടിസിയിൽ, ആർക്കും സംശയം തോന്നില്ല! വഴിയിൽ പൊലീസ് തടഞ്ഞു, യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios