സുരക്ഷാ ഉദ്യോഗസ്ഥർ താലിബാൻ ഇന്റലിജൻസിനെ അറിയിച്ചതിനെ തുടർന്ന് 50 ഓളം സായുധ ഇന്റലിജൻസ് പ്രവർത്തകർ എത്തി മാധ്യമപ്രവർത്തകരെ കണ്ണുകെട്ടി അജ്ഞാത സ്ഥലത്തേക്ക് മാറ്റി.

ന്യൂയോർക്ക്: അമേരിക്കൻ പത്രപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ ഇവോർ ഷിയറർ, അഫ്ഗാൻ നിർമ്മാതാവ് ഫൈസുല്ല ഫൈസ്ബക്ഷ് എന്നിവരെ താലിബാൻ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. ഇവരെ ഉടൻ മോചിപ്പിക്കണമെന്നും മാധ്യമപ്രവർത്തകരെ തടങ്കലിൽ വെക്കുന്നത് അവസാനിപ്പിക്കണമെന്നും ന്യൂയോർക്ക് ആസ്ഥാനമായുള്ള മാധ്യമ നിരീക്ഷണ വിഭാഗം താലിബാനോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 17 ന്, ഷിയററും ഫൈസ്ബക്ഷും കാബൂളിലെ ഡിസ്ട്രിക്റ്റ് 10 ലെ ഷെർപൂർ പ്രദേശത്ത് ചിത്രീകരണം നടത്തുകയായിരുന്നു. ഈ സമയമാണ് കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ട സാഹചര്യ‌ത്തിൽ നിരവധി സുരക്ഷാ ഗാർഡുകൾ അവരെ തടഞ്ഞുവെന്ന് പ്രൊട്ടക്റ്റ് കമ്മിറ്റി അറിയിച്ചു. 

 കോൺഗ്രസ് ധനസഹായം നൽകുന്ന ബ്രോഡ്‌കാസ്റ്റർ വോയ്‌സ് ഓഫ് അമേരിക്ക-ദാരിയും കേസുമായി പരിചയമുള്ള രണ്ട് പത്രപ്രവർത്തകരുമാണ് ഇക്കാര്യം പുറത്തറിയിച്ചത്. താലിബാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ അവരോട് വിവരങ്ങൾ തിരക്കുകയും പെർമിറ്റ്, ഐഡി കാർഡുകൾ, പാസ്‌പോർട്ടുകൾ എന്നിവ പരിശോധിക്കുകയും ചെയ്തു. അവർ മാധ്യമപ്രവർത്തകരുടെ സെൽഫോണുകൾ പിടിച്ചെടുത്തു. രണ്ട് മണിക്കൂർ അവരെ തടഞ്ഞുവച്ചു. ശേഷം അവരെ "അമേരിക്കൻ ചാരന്മാർ" എന്ന് ആവർത്തിച്ച് വിളിച്ചെന്നും പറയുന്നു. 

സുരക്ഷാ ഉദ്യോഗസ്ഥർ താലിബാൻ ഇന്റലിജൻസിനെ അറിയിച്ചതിനെ തുടർന്ന് 50 ഓളം സായുധ ഇന്റലിജൻസ് പ്രവർത്തകർ എത്തി മാധ്യമപ്രവർത്തകരെ കണ്ണുകെട്ടി അജ്ഞാത സ്ഥലത്തേക്ക് മാറ്റി. അഫ്ഗാനിസ്ഥാന്റെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് വേണ്ടിയാണ് താലിബാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ച ശേഷം ഒരു മാസത്തെ വിസയിൽ ഷിയറർ അഫ്ഗാനിസ്ഥാനിൽ എത്തിയത്. മാർച്ച് മൂന്നിന് ഷിയററിന് താലിബാന്റെ തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം ഒരു വർഷത്തെപെർമിറ്റ് നൽകുകയും സെപ്റ്റംബർ വരെ തുടരാൻ വിസ നീട്ടുകയും ചെയ്തു. എന്നാൽ പിന്നീട് ഇദ്ദേഹം താമസിക്കുന്ന സ്ഥലമടക്കം താലിബാൻ പരിശോധിച്ചിരുന്നു. 

'5 പേരെ കൊന്നു'; പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി മുൻ എംഎൽഎ ; തള്ളി ബിജെപി