Asianet News MalayalamAsianet News Malayalam

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ ഋഷി സുനക് മുന്നിൽ

ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിൻ്റെ ഭാര്യ.

Rishi Sunak Leads In Race To Be Boris Johnson's Replacement
Author
London, First Published Jul 14, 2022, 8:28 AM IST

ലണ്ടൻ: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ റിഷി സുനകിന് ഏറ്റവും കൂടുതൽ വോട്ട്.  കൺസർവേറ്റീവ് പാർട്ടിയിലെ 88 എം പിമാർ റിഷി സുനകിനെ പിന്തുണച്ചു.  രണ്ടാം ഘട്ടത്തിലേക്ക് പോകാൻ ചുരുങ്ങിയത് 30 എം പിമാരുടെ പിന്തുണ വേണ്ടിയിരുന്നു. 

ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിൻ്റെ ഭാര്യ. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് ആറു പേർ ആകും ഉണ്ടാവുക. രണ്ട് പേർ മാത്രം മത്സര രംഗത്ത് ശേഷിക്കും വരെ പല ഘട്ടങ്ങളായി എം പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കും.  

ജൂലൈ 21 ന് ഈ ദീർഘമായ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടു പേരിൽ ആരാകും പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. 

ഇന്നത്തെ ആദ്യ ഘട്ട  വോട്ടെടുപ്പ് ഫലം

  • റിഷി സുനക്- 88 വോട്ട്
  • പെന്നി മോഡൻ്റ് - 67 
  • ലിസ് ട്രസ് - 50 
  • കെമി ബാദനോക് - 40 
  • ടോം ടുഗൻഹാറ്റ് - 37 
  • സുവല്ല ബ്രവർമാൻ - 32 
     
 'ചൈന ഒന്നാം നമ്പർ ഭീഷണി'; പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നിലപാടെന്ന് റിഷി സുനക്

ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക്.  ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക്  'ഒന്നാം നമ്പർ ഭീഷണി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.  ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അവസാന പോരാട്ടം ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിലാണെന്ന ചിത്രം വ്യക്തമായതിന് പിന്നാലെയാണ് ഞായറാഴ്ച റിഷി ചെനക്കെതിരായ തുറന്ന നിലാപാട് പ്രഖ്യാപിച്ചത്.

യുകെ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള  ഏക സ്ഥാനാർത്ഥി റിഷി സുനക് മാത്രമാണെന്ന് ചൈന സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇത് ബോറിസ് ജോൺസന്റെ പിൻഗാമിയും റിഷിയുടെ എതിരാളിയുമായ ട്രസിന് വേണ്ടിയിറങ്ങിയ  ഡെയിലി മെയിൽ ഇത് ആയുധമാക്കി. 'ആരും ആഗ്രഹിക്കാത്ത അംഗീകാരം' എന്നായിരുന്നു വിമർശനം. ബ്രിട്ടനിലെ 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടണമെന്നും,  സംസ്‌കാരത്തിലൂടെയും ഭാഷാ പരിപാടികളിലൂടെയും ചൈനീസ് സ്വാധീനം മൃദുവായ ശക്തി വ്യാപിക്കുന്നത് തടയണം എന്നുമുള്ള നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

ലിസ് ട്രസോ, റിഷി സുനകോ,  ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. സെപ്തംബർ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്. ഫൈനൽ റൗണ്ട് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇന്ന് എംപിമാർക്ക്  ഇടയിൽ നടന്ന വോട്ടെടുപ്പിൽ റിഷി സുനക് 137 വോട്ട് നേടി. ലിസ് ട്രസിനെ 113 എംപിമാർ പിന്തുണച്ചു. 

Read more: റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനരികെ, അവസാന രണ്ടുപേരിൽ ഒരാൾ

Latest Videos
Follow Us:
Download App:
  • android
  • ios