Asianet News MalayalamAsianet News Malayalam

ലണ്ടനിൽ ​ഗോപൂജ നടത്തി ബിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും കുടുംബവും

കഴിഞ്ഞ വർഷം ദീപാവലി ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയിൽ ദീപങ്ങൾ തെളിയിക്കുകയും ചെയ്ത് സുനക് യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിരുന്നു

Rishi Sunak performs Gau pooja in London
Author
London, First Published Aug 26, 2022, 10:39 PM IST

ലണ്ടൻ : ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ലണ്ടനിൽ ഗോപൂജ നടത്തി യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക്. ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഋഷി സുനകിനെ പിന്തുണച്ച് യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാർ രം​ഗത്തെത്തി. ദമ്പതികൾ പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതും വീഡിയോയിൽ കാണാം. ഭക്തിവേദാന്ത മനോർ ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങൾ സുനക് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്.

കഴിഞ്ഞ വർഷം ദീപാവലി ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയിൽ ദീപങ്ങൾ തെളിയിക്കുകയും ചെയ്ത് സുനക് യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിരുന്നു. 1.5 ദശലക്ഷത്തോളം ആളുകളുള്ള യുകെയിലെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷങ്ങളിലൊന്നാണ് ഇന്ത്യൻ വിഭാ​ഗം. ഇത് മൊത്തം ജനസംഖ്യയുടെ 2.5 ശതമാനമാണ്. ഈ 2.5 ശതമാനം ജിഡിപിയിലേക്ക് ഏകദേശം 6 ശതമാനം സംഭാവന ചെയ്യുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 

2022-ലെ ഗ്രാന്റ് തോൺടൺ വാർഷിക ട്രാക്കർ സൂചിപ്പിക്കുന്നത് ഇന്ത്യൻ കമ്പനികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 805-ൽ നിന്ന് 900 ആയി ഉയർന്നു. ഇത് വരുമാനം 54.4 ബില്യൺ പൗണ്ടായി ഉയർത്തി. 2021-ൽ 50.8 ബില്യൺ പൗണ്ട് ആയിരുന്നു വരുമാനം. 

അതേസമയം താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക് പറഞ്ഞിരുന്നു. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് 'ഒന്നാം നമ്പർ ഭീഷണി' എന്നാണ് സുനക് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അവസാന പോരാട്ടം ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിലാണെന്ന ചിത്രം വ്യക്തമായതിന് പിന്നാലെയാണ് ഞായറാഴ്ച റിഷി ചെനക്കെതിരായ തുറന്ന നിലാപാട് പ്രഖ്യാപിച്ചത്.

Read More : റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനരികെ, അവസാന രണ്ടുപേരിൽ ഒരാൾ

Follow Us:
Download App:
  • android
  • ios