Asianet News MalayalamAsianet News Malayalam

യുക്രൈനിൽ റഷ്യയുടെ 'ഇസ്കന്ദർ' മിസൈലാക്രമണം? 41 പേർ കൊല്ലപ്പെട്ടു; രൂക്ഷമായി പ്രതികരിച്ച് സെലൻസ്കി

പോൾട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലൻസ്കി ടെലിഗ്രാം വീഡിയോയിലൂടെ പറഞ്ഞത്

Several killed in Russian missile strike on Ukraine Poltava
Author
First Published Sep 4, 2024, 12:38 AM IST | Last Updated Sep 4, 2024, 12:38 AM IST

മോസ്കോ: യുക്രെയ്ൻ നഗരമായ പോൾട്ടാവയിൽ റഷ്യൻ മിസൈലാക്രമണത്തിൽ കനത്ത നാശം. റഷ്യയുടെ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടെന്നും 180 ലേറെപ്പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. റഷ്യൻ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലൻസ്കി രംഗത്തെത്തി. പോൾട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലൻസ്കി ടെലിഗ്രാം വീഡിയോയിലൂടെ പറഞ്ഞത്.

ഖാർക്കീവിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള നഗരമാണ് ആക്രമിക്കപ്പെട്ടത്. ഇതുവരെ യുദ്ധത്തിന്റെ ഭീകരത കടന്നു ചെല്ലാത്ത നഗരമായിരുന്നു ഇത്. 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കെൽപ്പുള്ള ഇസ്കന്ദർ എന്ന ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അനുമാനം. യുക്രൈനിലെ സൈനിക പരിശീലന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടതെന്നും അഭ്യൂഹമുണ്ട്.

നടുക്കടലിൽ 'ഓംങ്കാര നാഥൻ' ബോട്ടിൽ നിന്ന് സന്ദേശമെത്തി, ഒറ്റനിമിഷം പാഴാക്കിയില്ല! പാഞ്ഞെത്തി രക്ഷിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios