ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി പ്രേംകുമാര്‍ റെഡ്ഡി ഗോഡ (27), രാജമുണ്ട്രി സ്വദേശി സായി നരസിംഹ പടംസെട്ടി (22), വാറങ്കല്‍ സ്വദേശി പവനി ഗുല്ലപ്പള്ളി (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബോസ്റ്റണിൽ വച്ചാമ് ദാരുണമായ അപകടം നടന്നത്. മൂവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു.

ന്യൂ ഹേവൻ സർവകലാശാലയിലെ എംഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വവിരം. 

യുഎസിലെ കണക്റ്റിക്കട്ട് ഏരിയയിലെ ന്യൂ ഹേവനിലാണ് മൂവരും താമസിച്ചിരുന്നത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അതേസമയം സംഭവത്തില്‍ മിനിവാൻ ഡ്രൈവർ ഉൾപ്പെടെ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read More : വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് റോഡിലിരുന്ന് വയോധികന്‍; രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്