Asianet News MalayalamAsianet News Malayalam

വുഹാനിലെ പാക് വിദ്യാര്‍ത്ഥികളെയും രക്ഷിക്കാമെന്ന ഇന്ത്യ; പക്ഷെ ഒരു നിബന്ധന

ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് വി​ദ്യാ​ര്‍​ഥി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

Will India airlift Pakistani students from Wuhan Heres what government has to say
Author
Wuhan, First Published Feb 7, 2020, 12:21 PM IST

ദില്ലി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യവ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു

ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് വി​ദ്യാ​ര്‍​ഥി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. നൂ​റു​ക​ണ​ക്കി​ന് പാ​ക്കി​സ്ഥാ​ൻ പൗരന്മാരാണ് വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

Read More: 'ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ': വുഹാനിലെ പാക് വിദ്യാര്‍ത്ഥികള്‍ രോഷത്തില്‍

അതേ സമയം ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന്‍ നഗരത്തില്‍ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന് പാകിസ്താന്‍ നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് നിലപാട്. 

എന്നാല്‍ പാകിസ്താന്‍ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വെളിവാക്കുന്നത്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യ എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളുടെ എന്ന് പറഞ്ഞു ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോയില്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios