09:28 AM (IST) Sep 26

Malayalam News Live : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി; സുപ്രീം കോടതി അടുത്തയാഴ്ച പരി​ഗണിച്ചേക്കും, നിയമവിഷയങ്ങൾ വിലയിരുത്തി സർക്കാർ

എഫ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമെന്ന നിലപാട് കോടതിയെ അറിയിക്കും. ഒരുത്തരവിലും ഭിന്നതയില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Read Full Story
09:05 AM (IST) Sep 26

Malayalam News Live : 'ആ​ഗ്രഹിച്ച പദവി, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ട്'; ചലച്ചിത്ര അക്കാദമി തലപ്പത്ത് രവീന്ദ്രൻ

നമ്മുടെ സിനിമകൾക്ക് പ്രാധാന്യം നൽകണം. ഗൾഫ് രാജ്യങ്ങളിൽ നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചുവെന്നും രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read Full Story
08:14 AM (IST) Sep 26

Malayalam News Live : കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റം; താത്ക്കാലിക ജീവനക്കാരന് മാനേജർ പദവി, ചട്ടം പാലിച്ചില്ലെന്ന് ധനവകുപ്പ്

ഒരു തസ്തികയിൽ ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാലേ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടാകൂ. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ചുമതല ഏറ്റെടുക്കുന്ന തീയതി മുതലേ ഒരു തസ്തികകയുടെ ആനുകൂല്യം കിട്ടൂ.

Read Full Story
07:42 AM (IST) Sep 26

Malayalam News Live : തിരുവനന്തപുരം ന​ഗരത്തിലെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടും; അറ്റകുറ്റപ്പണികൾ നടക്കുന്നതായി വാട്ടർ അതോറിറ്റി അറിയിപ്പ്

കേരള വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ് തകരാറായതിൻ്റെ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനാലാണ് ഇന്നലെ 9 മണി മുതൽ ഇന്ന് 8.00 മണി വരെ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്.

Read Full Story
07:40 AM (IST) Sep 26

Malayalam News Live : ജാമ്യത്തിൽ ഇറങ്ങിയാൽ കോടതിയിൽ ഹാജരാകില്ല, വയോധികയുടെ ഫോൺ തട്ടിയെടുത്ത് മുങ്ങി, നിരവധി കേസുകളിൽ പ്രതി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള അയിലം വിഷ്ണുവി (30) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്

Read Full Story
07:02 AM (IST) Sep 26

Malayalam News Live : ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; ഇടതുപാർട്ടികളുടെ പ്രതിഷേധം ഇന്ന്, സിജെപി നൽകിയ സമയപരിധി ഇന്ന് തീരും

കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങും. ഗ്യാനേഷ് കുമാറിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്താനിടയുണ്ട്.

Read Full Story
06:40 AM (IST) Sep 26

Malayalam News Live : പിണറായിക്കെതിരായ ഇഡി കത്ത്; ഹർജി ഇന്ന് ഹൈക്കോടതിയിൽ, എഫ്ഐആർ ഇടണമെന്ന് നിലപാടിൽ ഇഡി

ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇഡി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹർജിയിലെ ആരോപണം.

Read Full Story