Asianet News MalayalamAsianet News Malayalam

Vishu Bumper : വിഷു ബമ്പര്‍ ഭാഗ്യശാലി എവിടെ ? 10 കോടിയുടെ ഉടമയെ കാത്ത് കേരളക്കര

വിഷു ബമ്പർ ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത്.

Kerala waiting for the owner of Vishu bumper worth Rs 10 crore
Author
Thiruvananthapuram, First Published May 23, 2022, 1:54 PM IST

ഴിഞ്ഞ ദിവസം നറുക്കെടുത്ത വിഷു ബമ്പർ(Vishu Bumper 2022) ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത്. HB 727990 എന്ന നമ്പറിനാണ് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ചൈതന്യ ലക്കി സെന്റർ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ജസീന്ത, രം​ഗൻ എന്ന ദമ്പതികളാണ് ഏജൻസിയിൽ നിന്നും ഈ ടിക്കറ്റെടുത്ത് വിറ്റിരിക്കുന്നത്(Vishu Bumper Result). 

ഫലം അറിയാം :Kerala lottery Result: Vishu Bumper BR-85 : 10 കോടി ആർക്ക് ? വിഷു ബമ്പർ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിനകത്താണ് ദമ്പതികൾ ലോട്ടറി വിൽപ്പന നടത്തുന്നത്.  വിദേശത്തേക്കോ മറ്റോ പോയയാള്‍ക്കാണോ ടിക്കറ്റ് വിറ്റത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ടാക്സി ഡ്രൈവർമാരോ ഇതര ജില്ലയിലുള്ളവരോ ആണെങ്കിൽ തിരുവനന്തപുരം വിട്ട് ബമ്പർ ഭാ​ഗ്യശാലി പോകാനും സാധ്യതയേറയാണ്. അതേസമയം, ചേർത്തലയിൽ ജയാനന്ദ ഭട്ട് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് രണ്ടാമസമ്മാനമായ 50 ലക്ഷം രൂപ. ടിക്കറ്റ് നമ്പർ 1B 117539.

VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിൽ ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 

 ഇത് മഹാദേവന്റെ മഹാഭാ​ഗ്യം ! കാരുണ്യ പ്ലസിന്റെ 80 ലക്ഷം ഓട്ടോ ഡ്രൈവർക്ക്

ഇടുക്കി: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ്(Karunya Plus) ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ  ഡ്രൈവർക്ക്. പി.പി. 874217 എന്ന ടിക്കറ്റിലൂടെയാണ് 80 ലക്ഷത്തിന്റെ ഭാ​ഗ്യം മറയൂർ സ്റ്റാന്റിലെ ഓട്ടോ  ഡ്രൈവറും ഗ്രാമം സ്വദേശിയുമായ മഹാദേവന്(53) സ്വന്തമായത്. 

മറയൂരിലെ ഓട്ടോ സ്റ്റാന്റിന് എതിർവശമുള്ള ബാലാജി ലക്കി സെന്ററിൽ നിന്ന് ഇന്നലെ വാങ്ങിയ  ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കാറുള്ള മഹാദേവന് മുമ്പ് ചെറിയ തുകകള്‍ ലോട്ടറിയിലൂടെ  ലഭിച്ചിട്ടുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് മറയൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായി മഹാദേവൻ പറഞ്ഞു.

Vishu Bumper : 10 കോടി സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഇവര്‍; '10 കോടി സമ്മാനം' കടല്‍ കടന്നോ?

സമ്മാനമായി ലഭിക്കുന്ന തുകയിൽ നിന്ന് ചെറിയൊരംശം മറയൂർ ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ദേവി ക്ഷേത്രത്തിന്റെ പണിക്കും, സുഹൃത്തും ബന്ധുവുമായ അരുണഗിരിയുടെ വിവാഹത്തിന് സഹായിക്കുമെന്നും ബാക്കിയുള്ള തുക ബാധ്യത തീർക്കുവാനും ഏക മകന്റെ പഠനത്തിനും വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുമെന്നും മഹാദേവൻ പറഞ്ഞു. ഭാര്യ ലത മഹാദേവൻ. മകൻ ചന്ദ്രു (കോയമ്പത്തൂരിൽ സഹകരണ മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ്).

Follow Us:
Download App:
  • android
  • ios