Asianet News MalayalamAsianet News Malayalam

'വേണ്ടിവന്നാല്‍ കേന്ദ്രസേനയെ ഇറക്കും, ഇങ്ങനെ പോയാല്‍ പിണറായി സര്‍ക്കാര്‍ 2026 വരെ പോകില്ല': കെ സുരേന്ദ്രന്‍

കേരളത്തിലെ സർവകലാശാലകളിൽ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനും ഗവർണർ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബിജെപിയും കേന്ദ്ര സർക്കാരും പൂർണമായും പിന്തുണക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു

'If necessary, we will deploy the Central Army, if it goes like this, the Pinarayi government will not go till 2026': K Surendran
Author
First Published Dec 21, 2023, 7:20 PM IST

കൊച്ചി:പിണറായി സർക്കാർ 2026 വരെ മുന്നോട്ടു പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പറഞ്ഞു.പിണറായി സർക്കാർ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ -ഡി.വൈ എഫ് ഐ ക്രിമിനലുകൾ നിയമം കയ്യിലെടുക്കുകയാണ്. ഈ രീതിയിലാണ് സർക്കാർ മുന്നോട്ടു പോകുന്നതെങ്കിൽ 99 എം.എൽ.എ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ല.

കേരളാ പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിച്ചും അഥവാ പിണറായി സർക്കാരിനെ പിരിച്ചു വിടേണ്ടി വന്നാൽ അങ്ങനെയും സർവകലാശാലകളിൽ നിയമവാഴ്ച ഉറപ്പു വരുത്തും. കോഴിക്കോട് സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ എസ് എഫ്.ഐ ഗുണ്ടകൾ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതെ തടഞ്ഞു വച്ചു. കേരളത്തിലെ സർവകലാശാലകളിൽ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനും ഗവർണർ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബിജെപിയും കേന്ദ്ര സർക്കാരും പൂർണമായും പിന്തുണക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ കയറിയും രക്ഷാപ്രവർത്തനം!കരുതൽ തടങ്കലിലാക്കിയ കോൺഗ്രസുകാരെ സിപിഎമ്മുകാര്‍ മർദിച്ചു; പരാതി

 

Latest Videos
Follow Us:
Download App:
  • android
  • ios