ഈജിപ്ത് വഴിയാണ് ഇവർ സുരക്ഷിതമായി നാട്ടിലെത്തിയത്. യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറിൽ ഭയപ്പെട്ടു പോയിരുന്നെന്ന് ആലുവ സ്വദേശിയായ മൗലവിയും കുടുംബവും പറയുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അതിർത്തി കടന്നതെന്നും മൗലവി പറഞ്ഞു.

കൊച്ചി: ഇസ്രയേലിൽ കുടുങ്ങിയ എറണാകുളത്ത് നിന്നുള്ള തീർത്ഥാടക സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ഈജിപ്ത് വഴിയാണ് ഇവർ സുരക്ഷിതമായി നാട്ടിലെത്തിയത്. യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറിൽ ഭയപ്പെട്ടു പോയിരുന്നെന്ന് ആലുവ സ്വദേശിയായ മൗലവിയും കുടുംബവും പറയുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അതിർത്തി കടന്നതെന്നും മൗലവി പറഞ്ഞു.

ഇസ്രയേലിലേക്ക് എറണാംകുളത്ത് നിന്ന് പോയ തീർത്ഥാടക സംഘത്തിലാണ് എറണാംകുളം സ്വദേശികളായ മൗലവിയും ഭാര്യയും ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് ഇവർ ഇസ്രയേലിൽ നിന്ന് എറണാംകുളത്ത് തിരിച്ചെത്തിയത്. ശനിയാഴ്ച്ച രാവിലെ പോകാനൊരുങ്ങുമ്പോഴാണ് ഹമാസിന്റെ ആക്രമണമുണ്ടായെന്ന വാർത്ത കേൾക്കുന്നതെന്ന് മൗലവി പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയില്ല, പെട്ടെന്ന് തിരിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ ഒരു ദിവസം അവിടെ തങ്ങേണ്ടി വന്നു. ആ ദിവസം ഉത്കണ്ഠ നിറഞ്ഞതായിരുന്നു. ഭീതി മാത്രമല്ല, മടങ്ങാൻ കഴിയുമോ എന്നതായിരുന്നു ആശങ്ക. പിറ്റേന്ന് ഞായറാഴ്ച്ച 9.30ന് പുറപ്പെട്ടു, നാല് മണിയോടെ ഈജിപ്തിലെത്തി. ഈജിപ്തിലെത്തിയപ്പോഴാണ് സമാധാനമായത്. യാത്ര ഒരു ദിവസം കൂടി നീണ്ടാൽ എല്ലാ അതിർത്തികളും അടക്കുമായിരുന്നു. പിന്നീട് കേന്ദ്രസർക്കാർ ഇടപെട്ട് വിമാന സർവ്വീസ് ഏർപ്പാടാക്കേണ്ടി വരും. മലയാളികളുൾപ്പെടെ നിരവധി വിദേശികൾ അവിടെയുണ്ടെന്നും മൗലവി പറഞ്ഞു.

'ഇസ്രായേൽ തുടക്കം മാത്രം, ലോകം മുഴുവൻ കാൽക്കീഴിലാക്കും'; ഹമാസ് നേതാവിന്റെ മുന്നറിയിപ്പ്, നെതന്യാഹുന്‍റെ മറുപടി

മിസൈലുകൾ കാണാമായിരുന്നു. 50 കിലോമീറ്ററുകൾക്കപ്പുറത്താണെങ്കിലും ഭയാനകമായ ശബ്ദം ഉണ്ടായിരുന്നു. പേടിയുണ്ടായിരുന്നു. നാട്ടിലെത്താൻ കഴിയുമോ എന്നുള്ള ആശങ്കയുമെന്ന് മൗലവിയുടെ ഭാര്യയും പറഞ്ഞു. 45 സംഘമാണ് എറണാംകുളത്ത് നിന്ന് പോയത്. യുദ്ധം തുടങ്ങിയ ആദ്യ ദിവസമായതിനാൽ ഇവർ പെട്ടെന്ന് തന്നെ തിരിച്ചെത്തി. അതേസമയം, ഇന്ത്യൻ എംബസി പെട്ടെന്ന് തന്നെ ഇടപെടുകയും സഹായങ്ങൾ നൽകിയെന്നും മൗലവിയും കുടുംബവും പറയുന്നു. 

https://www.youtube.com/watch?v=14Pd5X3d2KY