കൊച്ചിയിൽ നടന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ 11.10 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാക്കരയിൽ വെച്ച് ഡാൻസാഫ് ടീമാണ് തോപ്പുംപടി സ്വദേശിയായ സിയാദിനെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് വ്യാപാരത്തിനെതിരെ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ വൻ എംഡിഎംഎ വേട്ട. തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ മൂലേപ്പാടം റോഡിന് സമീപത്തുനിന്ന് 11.10 ഗ്രാം കൊമേഴ്സ്യൽ ക്വാണ്ടിറ്റി എംഡിഎംഎ-യുമായി തോപ്പുംപടി ചുള്ളിക്കൽ കറുപ്പത് പറമ്പ് സ്വദേശി സിയാദ് എ.യു. (26) നെ പോലീസ് പിടികൂടി.
പ്രതിയിൽ നിന്ന് മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ച 15,000 രൂപയും എംഡിഎംഎ ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ഫ്യൂമിൻ പൈപ്പും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ പരിശോധന നഗരത്തിൽ തുടരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി മാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ തുടരുന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.