തളിപ്പറമ്പ് പൂക്കൊത്തുതെരു സ്വദേശിയായ 14കാരൻ ആര്യനായി തെരച്ചിൽ ഊര്‍ജിതമാക്കി. ഇന്നലെയാണ് ആര്യനെ കാണാതായത്.

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്. കൈവശം സ്കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍, രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകും

Asianet News Live | Haryana Jammu and Kashmir Election Result 2024 | Malayalam News Live