വീടിനു സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് എടുക്കുന്നതിനു വേണ്ടി വരമ്പിനു സമീപത്തേക്ക് പോകുമ്പോൾ ആണ് കടിയേറ്റത്.

തിരുവനന്തപുരം: പറമ്പിൽ കളിച്ചുകൊണ്ടിരുന്ന 15കാരന് പാമ്പുകടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവ്(15)നാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. വീടിനു സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് എടുക്കുന്നതിനു വേണ്ടി വരമ്പിനു സമീപത്തേക്ക് പോകുമ്പോൾ ആണ് കടിയേറ്റത്. ഉടൻ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred