Asianet News MalayalamAsianet News Malayalam

ഇറ്റാലിയന്‍ പൗരനുമായി നേരിട്ട് ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവ്; ഗൈഡിനും ഓട്ടോ ഡ്രൈവര്‍ക്കും കൊവിഡില്ല

തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി നേരിട്ട് ഇടപഴകിയ 100ൽ അധികം പേരാണ് വർക്കലയിൽ നിരീക്ഷണത്തിലുള്ളത്. 

17 people who interacted with Italian citizens result are negative
Author
trivandrum, First Published Mar 17, 2020, 8:39 PM IST

തിരുവനന്തപുരം: വർക്കലയിൽ കൊവിഡ് ബാധിതനായ ഇറ്റാലിയൻ സ്വദേശിയുടെ ഗൈഡിനും ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ക്കും കൊവിഡില്ല. ഇയാളുമായി നേരിട്ട് ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവാണ്. 30 സാമ്പിളുകളാണ് അയച്ചിരുന്നത്. ഇറ്റാലിയൻ സ്വദേശി നേരിട്ട് ഇടപഴകിയ 100ൽ അധികം പേരാണ് വർക്കലയിൽ നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയൻ പൗരനുമായി സമ്പർക്കമുണ്ടായിരുന്ന കൂടുതൽ പേരെ കണ്ടെത്താനൂള്ള തീവ്രശ്രമം തുടരുകയാണ്. 

അതേസമയം കൊല്ലത്ത് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടുപേരുടെ ഫലവും നെഗറ്റീവാണ്. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആറായി ചുരുങ്ങി. ജില്ലയിലെ കോളേജുകളില്‍ ഇന്‍റേണൽ അസസ്മെന്‍റ്  പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ അധികൃതർ നിർദേശം നൽകി.
പ്രാർത്ഥനാ ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു

Follow Us:
Download App:
  • android
  • ios