ഇന്ത്യൻ കോൺസൽ ജനറലും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ സ്വീകരിച്ചു

റിയാദ്: ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘത്തിൽ 172 പേരാണുള്ളത്. ഊഷ്മളമായ സ്വീകരണമാണ് ഹാജിമാർക്ക് നൽകിയത്. കേരളത്തിൽ നിന്നുള്ള ഹജിമാരെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 4.22ന് ഇറങ്ങി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങി. 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പടെ 172 പേരാണ് സംഘത്തിലുള്ളത്.

സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫങദ് അഹമ്മദ് സൂര്യയും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഉൾപ്പടെ എത്തി. ജിദ്ദ കെ എം സി സി പ്രവർത്തകരും എത്തിയിരുന്നു. ജിദ്ദ കെ എം സി സി സെൻട്രൽ ഭാരവാഹികളും വനിതകൾ ഉൾപ്പെട്ട വളണ്ടിയർമാരും സജീവം. പാനീയങ്ങളും പഴങ്ങളും ഈന്തപ്പഴവും അടങ്ങിയ കിറ്റ് നൽകിയാണ് വരവേൽപ്പ് നൽകിയത്. പിന്നീടവർ ബസുകളിൽ മക്കയിലേക്ക് പോയി. വിപുലമായ സൗകര്യങ്ങളാണ് തീർത്ഥാടകൾക്കായി ഒരുക്കിയിട്ടുള്ളത്. ഹജ്ജിനെത്തുന്നവരുടെ ആശ്വാസ - ആശ്രയ കേന്ദ്രമാണ് സദാ പ്രവർത്തനനിരതരായ വളണ്ടിയർമാർ. ഹജ്ജ് സീസൺ തീരുന്നത് വരെ ഇവരുടെ കണ്ണും നോക്കും കൈകളും എല്ലായിടത്തുമെത്തും.

വിശദ വിവരങ്ങൾ ഇങ്ങനെ

ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ തീർഥാടകർ രാവിലെ 7.30 ഓടെ മക്കയിലെത്തി. അസീസിയയിലെ ഇന്ത്യൻ ഹജ്ജ് മിഷെൻറ താമസകേന്ദ്രത്തിലെത്തിയ സംഘത്തെ നൂറുകണക്കിന് കെ എം സി സി, ഐ സി എഫ് വിഖായ, ഒ ഐ സി സി വളന്‍റിയർമാർ സമ്മാനങ്ങളും ലഘുഭക്ഷണവും നൽകി സ്വീകരിച്ചു. ഹജ്ജ് സർവിസ് കമ്പനി ഇവർക്ക് ‘നുസ്ക്’ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ആദ്യ സംഘത്തിന് ബിൽഡിങ് നമ്പർ 92 ലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സംഘത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളുമാണുള്ളത്. താമസകേന്ദ്രത്തിലെത്തി വൈകാതെ ഇവർ ഉംറ നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു. തീർഥാടകരുടെ ബാഗേജുകളെല്ലാം വിമാനത്താവളത്തിൽനിന്ന് ശേഖരിച്ച് സർവിസ് കമ്പനിയാണ് താമസകേന്ദ്രത്തിൽ എത്തിച്ചുനൽകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം